Top

കോഹ്ലിയുടെ പ്രതാപം അവസാനിക്കുന്നോ? ട്വന്റി 20 റാങ്കിങ്ങില്‍ ആദ്യ പത്തില്‍ നിന്നു പുറത്ത്

നീണ്ട കാലം റാങ്കിങ്ങില്‍ തലപ്പത്ത് വിരാജിച്ചിരുന്ന കോഹ്ലി നിലവിലെ പട്ടികയില്‍ 11-ാം സ്ഥാനത്താണ്. കോഹ്ലിക്കു പകരം നായകസ്ഥാനം ഏറ്റെടുത്ത രോഹിത് ശര്‍മ 13-ാമതും.

24 Nov 2021 12:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഹ്ലിയുടെ പ്രതാപം അവസാനിക്കുന്നോ? ട്വന്റി 20 റാങ്കിങ്ങില്‍ ആദ്യ പത്തില്‍ നിന്നു പുറത്ത്
X

നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ പ്രതാപം അവസാനിക്കുന്നുവെന്ന സൂചന നല്‍കി പുതിയ ട്വന്റി 20 റാങ്കിങ് പുറത്തുവിട്ട് ഐ.സി.സി. ഇന്നു പുറത്തിറക്കിയ പുതിയ റാങ്കില്‍ ടീം ഇന്ത്യയുടെ മുന്‍ നായകന് ആദ്യ പത്തില്‍ സ്ഥാനമില്ല.

ഇന്ത്യയില്‍ നിന്ന് ഓപ്പണര്‍ കെ.എല്‍. രാഹുലാണ് ആദ്യ പത്തില്‍ ഇടംപിടിച്ച ഏക താരം. ന്യൂസിലന്റിനെതിരായ പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് രാഹുല്‍ 80 റണ്‍സ് നേടിയിരുന്നു. ഈ പ്രകടനമാണ് രാഹുലിനു തുണയായത്. റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യന്‍ താരം.

നീണ്ട കാലം റാങ്കിങ്ങില്‍ തലപ്പത്ത് വിരാജിച്ചിരുന്ന കോഹ്ലി നിലവിലെ പട്ടികയില്‍ 11-ാം സ്ഥാനത്താണ്. കോഹ്ലിക്കു പകരം നായകസ്ഥാനം ഏറ്റെടുത്ത രോഹിത് ശര്‍മ 13-ാമതും.

പാകിസ്താന്‍ നായകന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്തു തുടരുകയാണ്. ഇംഗ്ലീഷ് താരം ഡേവിഡ് മലന്‍, ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മര്‍ക്രം, പാകിസ്താന്‍ താരം മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് യഥാക്രമം രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളില്‍.

ബാറ്റര്‍മാരുടെ പട്ടികയില്‍ മാത്രമല്ല ഇന്ത്യന്‍ താരങ്ങള്‍ക്കു തിരിച്ചടി നേരിട്ടത്. ബൗളര്‍മാരിലും ഓള്‍റൗണ്ടര്‍മാരിലും ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഒരൊറ്റ ഇന്ത്യന്‍ താരവുമില്ല. ബൗളര്‍മാരില്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ തബ്‌രിസ് ഷംസിയാണ് ഒന്നാമത്. ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷാക്കീബ് അല്‍ ഹസനാണ് തലപ്പത്ത്.

Next Story

Popular Stories