Top

'മറ്റു ടീമുകള്‍ മുംബൈയെ കണ്ടു പഠിക്കണം'; പുറത്തായെങ്കിലും വാനോളം പുകഴ്ത്തി ഇര്‍ഫാന്‍

മറ്റെല്ലാം ഫ്രാഞ്ചൈസികളേക്കാളും മുംബൈയുടെ സ്‌കൗട്ടിങ് വളരെ മികച്ചതാണെന്നും മുംബൈ ഇന്ത്യന്‍സിനെപ്പോലെ മറ്റേത് ഫ്രാഞ്ചൈസിയും മോക്ക് ലേലം നടത്തുന്നില്ല. ആരും കേട്ടിട്ടില്ലാത്ത കളിക്കാരെ അവര്‍ തെരഞ്ഞെടുത്തു വളര്‍ത്തിയെടുക്കുകയാണെന്നും ഒരഭിമുഖത്തില്‍ ഇര്‍ഫാന്‍ പറഞ്ഞു.

9 Oct 2021 4:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മറ്റു ടീമുകള്‍ മുംബൈയെ കണ്ടു പഠിക്കണം; പുറത്തായെങ്കിലും വാനോളം പുകഴ്ത്തി ഇര്‍ഫാന്‍
X

ആറാം കിരീടം തേടിയെത്തിയ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ഇക്കുറി ഐ.പി.എല്ലില്‍ നിരാശാജനകമായ ഫലമായിരുന്നു. പ്ലേ ഓഫ് പോലും കാണാതെ അഞ്ചാം സ്ഥാനക്കാരായാണ് അവര്‍ പുറത്തായത്. എന്നാല്‍, മുംബൈ ഇന്ത്യന്‍സിനെ വാനോളം പുകഴ്ത്തുകയാണ് ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍.

''ടീം കെട്ടിപ്പടുത്ത രീതിക്കാന് പത്താന്‍ മുംബൈയെ പ്രശംസിക്കുന്നത്. ഐ.പി.എല്ലില്‍ ഏറ്റവും വിജയകരമായ ടീമുകളിലൊന്നാണ് മുംബൈ. ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയതും അവരാണ്. ശക്തമായ ഒരു ടീമിനെ എങ്ങനെ കെട്ടിപ്പടുക്കാമെന്ന് മറ്റ് ഫ്രാഞ്ചൈസികള്‍ മുംബൈയെ കണ്ട് പഠിക്കണം''- പഠാന്‍ പറഞ്ഞു.

മറ്റെല്ലാം ഫ്രാഞ്ചൈസികളേക്കാളും മുംബൈയുടെ സ്‌കൗട്ടിങ് വളരെ മികച്ചതാണെന്നും മുംബൈ ഇന്ത്യന്‍സിനെപ്പോലെ മറ്റേത് ഫ്രാഞ്ചൈസിയും മോക്ക് ലേലം നടത്തുന്നില്ല. ആരും കേട്ടിട്ടില്ലാത്ത കളിക്കാരെ അവര്‍ തെരഞ്ഞെടുത്തു വളര്‍ത്തിയെടുക്കുകയാണെന്നും ഒരഭിമുഖത്തില്‍ ഇര്‍ഫാന്‍ പറഞ്ഞു.

Next Story

Popular Stories