ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ ക്രിക്കറ്റ് ഇതിഹാസം ഇറങ്ങില്ല
കഴിഞ്ഞ സീസണില്‍ സച്ചിന് നയിച്ച ഇന്ത്യ ലെജന്ഡ്സാണ് ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗില്‍ കിരീടം നേടിയത്.
9 Jan 2022 10:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ കളിക്കുന്ന ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്റെ പുതിയ സീസണില്‍ ഇതിഹാസതാരം സച്ചിന് തെണ്ടുല്‍ക്കര്‍ കളിക്കില്ല. താന്‍ കളിക്കുന്നുണ്ടെന്ന തരത്തില്‍ ടൂര്‍ണമെന്റിന്റെ പരസ്യം വന്നതോടെ സച്ചിന് തന്നെയാണ് ഈ സീസണില്‍ താനുണ്ടാകില്ലെന്നു വ്യക്തമാക്കി രംഗത്തു വന്നത്.
സച്ചിന് മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് അമിതാഭ് ബച്ചന് വീഡിയോയിലൂടെ പറഞ്ഞിരുന്നു. കഴിഞ്ഞ സീസണില്‍ സച്ചിന് നയിച്ച ഇന്ത്യ ലെജന്ഡ്സാണ് ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗില്‍ കിരീടം നേടിയത്.
സച്ചിനൊപ്പം യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പഠാന്, ഇര്ഫാന് പഠാന് തുടങ്ങിയ പ്രമുഖ താരങ്ങളും കഴിഞ്ഞ സീസണില്‍ അണിനിരന്നിരുന്നു. ഫൈനലില്‍ ശ്രീലങ്ക ലെജന്‍ഡ്സിനെ തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്.
ഇന്ത്യന്‍ ടീമില്‍ യുവരാജ് സിംഗ്, വീരേന്ദര്‍ സെവാഗ്, ഹര്ഭജന് സിംഗ്, ഇര്ഫാന് പത്താന്, യൂസഫ് പത്താന് എന്നിവര്‍ കളിക്കുന്നുണ്ട്. ഏഷ്യാ ടീമില്‍ ഷോയ്ബ് അക്തര്‍, ഷാഹിദ് അഫ്രീദി, സനത് ജയസൂര്യ, മുത്തയ്യ മുരളീധരന്, ചാമിന്ദ വാസ്, റൊമേഷ് കലുവിതരണ, തിലകരത്നെ ദില്ഷന്, അസ്ഹര്‍ മെഹമ്മൂദ്, ഉപുല്‍ തരംഗ, മിസ്ബാ ഉള് ഹഖ്, മുഹമ്മദ് ഹഫീസ്, മുഹമ്മദ് യൂസഫ്, ഉമര്‍ ഗുല്‍, അസ്ഗര്‍ അഫ്ഗാന് എന്നിവര്‍ കളിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.
- TAGS:
- Sports
- Sachin Tendulkar