Top

ബാബര്‍ അസമിനെ കുരുക്കാന്‍ 'കോലി-തല' സഖ്യതന്ത്രങ്ങള്‍; സാധ്യതാ പട്ടികയില്‍ ഇവര്‍

ഏകദിന ലോകകപ്പില്‍ ഏഴ് മത്സരത്തിലാണ് ഇന്ത്യ-പാക് പോരാട്ടം നടന്നത്. ഇതില്‍ ഒരിക്കല്‍ പോലും പാകിസ്ഥാന് വിജയിക്കാന്‍ കഴിഞ്ഞില്ല.

24 Oct 2021 7:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാബര്‍ അസമിനെ കുരുക്കാന്‍ കോലി-തല സഖ്യതന്ത്രങ്ങള്‍; സാധ്യതാ പട്ടികയില്‍ ഇവര്‍
X

ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഇന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടും. വൈകീട്ട് 7.30ന് ദുബായിലാണ് പോരാട്ടം. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റ് ലോകത്തെ ചിരവൈരികള്‍ മുഖാമുഖമെത്തുന്നതെന്ന് പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഏകദിന, ട്വന്റി-ട്വന്റി ലോകകപ്പ് മത്സരങ്ങളില്‍ ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴ് മത്സരത്തിലാണ് ഇന്ത്യ-പാക് പോരാട്ടം നടന്നത്. ഇതില്‍ ഒരിക്കല്‍ പോലും പാകിസ്ഥാന് വിജയിക്കാന്‍ കഴിഞ്ഞില്ല.

ട്വന്റി-ട്വന്റി ലോകകപ്പില്‍ 5 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇതില്‍ നാലും ഇന്ത്യ കൈപ്പിടിയിലൊതുക്കി. ഒരെണ്ണം സമനിലയിലായി. അതേസമയം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ കളിച്ച അഞ്ചില്‍ മൂന്നെണ്ണത്തില്‍ വിജയിക്കാന്‍ പാക്പ്പടയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ വര്‍ദ്ധിത വീര്യത്തോടെയാണ് ബാബര്‍ അസമും സംഘവും യുഎഇയിലേക്ക് വിമാനം കയറിയിരിക്കുന്നത്. ടീമിലെ അപകടകാരിയായ ബാറ്റ്‌സ്മാനും ബാബര്‍ അസം തന്നെയാണ്.

പാക് നായകനെ വേഗത്തില്‍ പുറത്താക്കാനാവും കോലിപ്പട ശ്രമിക്കുക. മിഡില്‍ ഓഡറിനെ സ്പിന്‍ തന്ത്രങ്ങളൊരുക്കി മെരുക്കാന്‍ ബാബറിനെ പുറത്താക്കുക അനിവാര്യതയാണ്. രവീന്ദ്ര ജഡേജയും രാഹുല്‍ ചഹറുമാവും സ്പിന്‍ ആക്രമണത്തിന് നേതൃത്വം വഹിക്കുക. മധ്യ ഓവറുകളില്‍ ഹര്‍ദ്ദികിനെ ഉപയോഗിക്കാനും സാധ്യതയുണ്ട്. ബാബറിനെ ആശ്രയിച്ച് കളിക്കുന്ന പാകിസ്ഥാനെ തളയ്ക്കാന്‍ മഹേന്ദ്ര സിംഗ് ധോണി-വിരാട് കൊഹ്ലി തന്ത്രങ്ങള്‍ക്ക് കഴിയുമോയെന്ന് കാത്തിരുന്നു കാണാം.

സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് എന്നിവരാവും ഇന്ത്യയുടെ മധ്യനിരയിലെ ബാറ്റിംഗ് പ്രതീക്ഷ. ഫിനിഷര്‍ റോളിലേക്ക് ഹാര്‍ദ്ദിക്കിനെയും രവീന്ദ്ര് ജഡേജയെയും പരിഗണിക്കും. സ്‌കോറിംഗിന് വേഗം കൂട്ടാന്‍ ഷാര്‍ദ്ദുള്‍ ഠാക്കൂറിന്റെ പ്രാവീണ്യം തെളിയിക്കപ്പെട്ടതാണ്. മുന്‍നിര തകര്‍ന്നാല്‍ ഷാര്‍ദ്ദുളിന് പ്രധാന റോളുണ്ടാവും. ബൗളിംഗ് കുന്തമുന ജസ്പ്രീത് ബുമ്ര തന്നെയാവും. ഡെത്ത് ഓവറുകളില്‍ ഷമിയും ബുമ്രയും എതിരാളികളെ വരിഞ്ഞുമുറുക്കാന്‍ കഴിവുള്ളവരാണ്. ഷമി ഇറങ്ങിയാല്‍ ഭുവനേശ്വര്‍ കളിക്കാന്‍ സാധ്യതയില്ല.

സാധ്യതാ പട്ടിക ഇന്ത്യ: കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ആര്‍ ചഹാര്‍, ജസ്പ്രീത് ബുംറ.

പാകിസ്ഥാന്‍(12 Squad): ബാബര്‍ അസം, ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, മുഹമ്മദ് റിസ്വാന്‍. ഇമാദ് വസീം, മുഹമ്മദ് ഹഫീസ്, ഷദാബ് ഖാന്‍, ഷുഹൈബ് മാലിക്, ഹാരിസ് റഊഫ്, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രിദി.

Next Story

Popular Stories