Top

ടെസ്റ്റ് ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ വരും; കോഹ്ലിയുടെ സ്ഥാനം ലക്ഷ്യമിട്ട് സ്‌കൈയും ശ്രേയസും

ടെസ്റ്റില്‍ കോഹ്ലിയുടെ സ്ഥാനമായ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ അരങ്ങേറുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സമീപകാലത്തെ മോശം ഫോം ശ്രേയസിനു വിനയാകുമെന്നാണ് നിരീക്ഷകള്‍ പറയുന്നത്.

23 Nov 2021 6:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടെസ്റ്റ് ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ വരും; കോഹ്ലിയുടെ സ്ഥാനം ലക്ഷ്യമിട്ട് സ്‌കൈയും ശ്രേയസും
X

കിവീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം മത്സരത്തില്‍ വിരാട് കോഹ്ലിയുടെ സ്ഥാനത്തിനു വേണ്ടി പോര് മുറുകുമെന്ന് ഉറപ്പായി. ടെസ്റ്റ് ടീമില്‍ നേരത്തെ ഇടംപിടിക്കാതിരുന്ന സൂര്യകുമാര്‍ യാദവിനെക്കൂടി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതോടെ നാലാം നമ്പറിനായി ശ്രേയസ് അയ്യരിനു കനത്ത വെല്ലുവിളിയായി.

ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കാത്തിരിക്കുന്ന സൂര്യയ്ക്ക് ഇക്കുറി കിവീസിനെതിരേ ടെസ്റ്റ് ക്യാപ് ലഭിച്ചേക്കുമെന്നാണ് സൂചന. കിവീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ കോഹ്ലിയുടെ മൂന്നാം നമ്പര്‍ സ്ഥാനത്താണ് സൂര്യയെ കളിപ്പിച്ചത്. ഇനി ടെസ്റ്റ് ക്രിക്കറ്റിലും സ്ഥിര സാന്നിദ്ധ്യമായേക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന സൂര്യ അവിടെയും കോ്ഹ്ലിയുടെ പകരക്കാരനാകുമോയെന്നാണ് അറിയാനുള്ളത്.

ടെസ്റ്റില്‍ കോഹ്ലിയുടെ സ്ഥാനമായ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ അരങ്ങേറുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സമീപകാലത്തെ മോശം ഫോം ശ്രേയസിനു വിനയാകുമെന്നാണ് നിരീക്ഷകള്‍ പറയുന്നത്.

മികച്ച ഫോമിലുള്ള സൂര്യയ്ക്കു കാണ്‍പൂരില്‍ ഇന്ത്യ പ്രഥമ പരിഗണന നല്‍കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ശ്രേയസിന്റെ ടെസ്റ്റ് അരങ്ങേറ്റം വൈകും. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടെസ്റ്റില്‍ സംഘത്തില്‍ സൂര്യയുമുണ്ടായിരുന്നു. പക്ഷെ താരത്തിന് അരങ്ങേറാന്‍ അവസരം ലഭിച്ചിരുന്നില്ല.

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള ബാറ്ററാണ് സൂര്യ. 77 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 5326 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 14 സെഞ്ചുറികളും 26 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 2010-11 സീസണിലായിരുന്നു മുംബൈയ്ക്കു വേണ്ടി സൂര്യയുടെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. ഡല്‍ഹിക്കെതിരായ കളിയില്‍ 73 റണ്‍സുമായി അദ്ദേഹം തിളങ്ങുകയും ചെയ്തു. എന്നാല്‍ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നടത്തിയിട്ടുള്ള സ്ഥിരതയാര്‍ന്ന പ്രകടനമാണ് സൂര്യയെ ശ്രദ്ധേയനാക്കിയത്.

ജൂലൈയിലായിരുന്നു അദ്ദേഹത്തിന്റെ ഏകദിന അരങ്ങേറ്റം. ശ്രീലങ്കയ്ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലൂടെയായിരുന്നു ഇത്. മൂന്നു കളികളില്‍ നിന്നും 62 ശരാശരിയില്‍ 124 റണ്‍സ് സൂര്യ നേടി. പ്ലെയര്‍ ഓഫ് ദി സീരീസായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Next Story

Popular Stories