Top

'മോക്കാ മോക്കാ...' പരസ്യം വീണ്ടും... ഇക്കുറി പാകിസ്താന് 'ഗംഭീര' ട്രോള്‍ - വീഡിയോ

13 Oct 2021 4:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോക്കാ മോക്കാ... പരസ്യം വീണ്ടും... ഇക്കുറി പാകിസ്താന് ഗംഭീര ട്രോള്‍ - വീഡിയോ
X

വീണ്ടും ഒരു ക്രിക്കറ്റ് ലോകകപ്പ് വരുന്നു; അതിനൊപ്പം തന്നെ പഴ ഒരു പരസ്യവും. ''മോക്കാ മോക്കാ'' എന്ന പേരില്‍ ഇന്ത്യയില്‍ ഒന്നടങ്കം ഹിറ്റായ പരസ്യങ്ങളഇല ഒന്നു വീണ്ടും തിരശീലയില്‍ ഉയരുകയാണ.

ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ പറ്റാതെ പോയ പാകിസ്താന്റെ അവസ്ഥയെ പരിഹസിച്ചു പ്രമുഖ സ്‌പോര്‍ട്‌സ് ചാനലായ സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ഇത്തരത്തില്‍ ഒരു പരസ്യം ചെയ്തത്.

2015 ക്രിക്കറ്റ് ലോകകപ്പിന്റെ സമയത്താണ് ഇതാദ്യം പ്രക്ഷേപണം ചെയ്തത്. ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് ജയം ആഘോഷിക്കാന്‍ കാത്തിരിക്കുന്ന ഒരു പാകിസ്താന്‍ ആരാധകന്റെ മനോവിഷമം എന്ന ആശയത്തിലായിരുന്നു പരസ്യ ചിത്രീകരണം.

1992 മുതലുള്ള ലോകകപ്പ് മുതല്‍ പാകിസ്താന്‍ ഇന്ത്യയെ തോല്‍പിക്കുന്നത് കാത്ത് ആഘോഷത്തിനു വെടിക്കെട്ടു പകരാന്‍ പടക്കവുമായി കാത്തിരിക്കുന്ന പാക് ആരാധകന്റെ കണ്ണിലൂടെയായിരുന്നു പരസ്യം. പിന്നീട് ട്വന്റി 20 ലോകകപ്പിനും 2019 ക്രിക്കറ്റ് ലോകകപ്പിനും ഇതേ 'മോക്കാ മോക്കാ' പരസ്യം ഇറങ്ങിയിരുന്നു.

ഇന്ത്യക്കെതിരായ ജയത്തിന് ഒരു അവസരം എന്ന നിലയിയലുള്ള സംഗീതവുമായാണ് ആ പരസ്യങ്ങള്‍ ഇറങ്ങിയത്. വളരെ വേഗം അത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വൈറലാകുകയും ചെയ്തു. ഇപ്പോള്‍ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെയാണ് പുതിയ പരസ്യം ഇറങ്ങിയിരിക്കുന്നത്.

അതും 2019- ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരായ തോല്‍വിക്കു ശേഷം പാക് ആരാധകര്‍ സ്വന്തം നാട്ടില്‍ നടത്തിയ രോഷപ്രകടനത്തിനെക്കൂടി ട്രോളിയാണെന്നത് ഏറെ രസകരമായി. 1991 മുതല്‍ ഇന്ത്യക്കെതിരായ ജയം പ്രതീക്ഷിച്ചു പടക്കം വാങ്ങി സൂക്ഷിച്ചിരിക്കുന്ന ആരാധകന്‍ ലോകകപ്പ് മുന്നില്‍ കണ്ട് പുതിയ ടി.വി. വാങ്ങാന്‍ എത്തുന്നതാണ് പരസ്യത്തിന്റെ ആശയം.



പടക്കങ്ങളുമായി ഒരു സര്‍ദാര്‍ജിയുടെ ഇലക്‌ട്രോണിക്‌സ് ഷോപ്പില്‍ ടി.വി. വാങ്ങാന്‍ എത്തുകയാണള പാക് ആരാധകന്‍. അദ്ദേഹത്തിന് ഒരു ടി.വിയുടെ വിലയ്ക്ക് രണ്ടു ടി.വി. നല്‍കാമെന്നു സര്‍ദാര്‍ജി പറയുന്നു. കാരണം അന്വേഷിക്കുന്ന ആരാധകനോട് സര്‍ദാര്‍ജി ''ഇക്കുറിയും പാകിസ്താന്‍ ഇന്ത്യയോടു തോല്‍ക്കുമ്പോള്‍ എറിഞ്ഞുടയ്ക്കാനാണ് മറ്റൊരു ടി.വി.'' എന്നാണ് പറയുന്നത്. ഈ തമാശയില്‍ ഇരുവരും പൊട്ടിച്ചിരിക്കുന്നതില്‍ പരസ്യം അവസാനിക്കുന്നു.

എന്തായാലും ലോക ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ മത്സരത്തിന് കേവലം 11 ദിവസം മാത്രം ബാക്കി നില്‍ക്കെ ആവേശം വാനോളം ഉയരുകയാണ്. എന്താകും മത്സരഫലം എന്നതു നമുക്ക് കണ്ടറിയാം.


Popular Stories

    Next Story