Top

ശ്രേയസ് ഷോയ്‌ക്കൊടുവില്‍ ഇന്ത്യ 345-ന് പുറത്ത്; സൗത്തിക്ക് അഞ്ചു വിക്കറ്റ്

യുവതാരം ശ്രേയസ് അയ്യരുടെ മികവില്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 345 റണ്‍സ് നേടി.

26 Nov 2021 7:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശ്രേയസ് ഷോയ്‌ക്കൊടുവില്‍ ഇന്ത്യ 345-ന് പുറത്ത്; സൗത്തിക്ക് അഞ്ചു വിക്കറ്റ്
X

അരങ്ങേറ്റ മത്സരത്തില്‍ അപൂര്‍വനേട്ടക്കാരുടെ പട്ടികയില്‍ ഇടംപിടിച്ച യുവതാരം ശ്രേയസ് അയ്യരുടെ മികവില്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 345 റണ്‍സ് നേടി. കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്നു തകര്‍പ്പന്‍ സെഞ്ചുറിയുമായി ശ്രേയസാണ് ഇന്ത്യയെ മികച്ച സ്‌കോറിിേക്കു നയിച്ചത്.

170 പന്തില്‍ നിന്ന് 17 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 105 റണ്‍സ് നേടിയ ശ്രേയസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടുന്ന 16-ാം ഇന്ത്യന്‍ താരമാണ് ശ്രേയസ്. കൂടാതെ ന്യൂസീലന്‍ഡിനെതിരെ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം, അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കൂടിയ മൂന്നാമത്തെ താരം (26 വയസ്സും 355 ദിവസവും), വേഗമേറിയ നാലാമത്തെ അരങ്ങേറ്റ സെഞ്ചുറി എന്നീ നേട്ടങ്ങളും അയ്യര്‍ സ്വന്തമാക്കി.

ശ്രേയസിനു പുറമേ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(52), ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ(50), സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍(38) നായകന്‍ അജിന്‍ക്യ രാഹാനെ(35)എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.

നാലു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ഇന്നലത്തെ അതേ സ്‌കോറില്‍ത്തന്നെ ജഡേജയെ നഷ്ടമായി. 112 പന്തില്‍ ആറു ഫോറുകള്‍ സഹിതം 50 റണ്‍സാണ് ജഡേജ നേടിയത്. അഞ്ചാം വിക്കറ്റില്‍ അയ്യര്‍ക്കൊപ്പം 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ജഡേജ പുറത്തായത്.

അയ്യര്‍ സെഞ്ചുറിയിലെത്തിയതിനു തൊട്ടുപിന്നാലെ 12 പന്തില്‍ ഒരു റണ്ണുമായി സാഹയും സൗത്തിക്ക് കീഴടങ്ങി. അധികം വൈകാതെ ള്രേയസും വീണതോടെ ഇന്ത്യ പെട്ടെന്നു കൂടാരം കയറുമെന്നു തോന്നിപ്പിച്ചു. എന്നാല്‍ വാലറ്റത്ത് ഏകദിന ശൈലിയില്‍ ബാറ്റുവീശിയ അശ്വിന്‍ വിലപ്പെട്ട 38 റണ്‍സ് നേടി ഇന്ത്യയെ 35-ന് അടുത്ത് എത്തിക്കുകയായിരുന്നു.

നേരത്തെ ആദ്യ ദിനം മയാങ്ക് അഗര്‍വാള്‍ (13), ശുഭ്മന്‍ ഗില്‍ (52), ചേതേശ്വര്‍ പൂജാര (26), അജിന്‍ക്യ രഹാനെ (35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായിരുന്നത്. ന്യൂസീലന്‍ഡിനായി അഞ്ചു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ടിം സൗത്തിയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. പേസര്‍ കൈല്‍ ജയ്മിസന്‍ മൂന്നും വിക്കറ്റും സ്പിന്നര്‍ അജാസ് പട്ടേല്‍ രണ്ടു വിക്കറ്റും വീഴ്ത്തി സൗത്തിക്ക് മികച്ച പിന്തുണ നല്‍കി.

Next Story

Popular Stories