Top

ട്വന്റി 20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ 12 തുടക്കം ബാറ്റിങ് തകര്‍ച്ചയോടെ

നായകന്റെ തീരുമാനത്തെ ന്യായീകരിച്ചു പന്തെറിഞ്ഞ ഓസീസ് ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക പരുങ്ങലിലാകുകയായിരുന്നു.

23 Oct 2021 10:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്വന്റി 20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ 12 തുടക്കം ബാറ്റിങ് തകര്‍ച്ചയോടെ
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ സുപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് അബുദബിയില്‍ തുടക്കമായി. ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ചയോടെ തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അവര്‍ എട്ടോവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് എന്ന നിലയിലാണ്.

13 പന്തുകളില്‍ നിന്ന് 11 റണ്‍സുമായി എയ്ഡന്‍ മര്‍ക്രമും റണ്ണൊന്നുമെടുക്കാതെ ഡേവിഡ് മില്ലറുമാണ് ക്രീസില്‍. 12 റണ്‍സ് നേടിയ നായകന്‍ തെംബ ബാവ്മ, ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്(7), മധ്യനിര താരങ്ങളായ റാസി വാന്‍ഡെര്‍ ഡസന്‍(2), ഹെന്റ്‌റിച്ച് ക്ലാസന്‍(13) എന്നിവരാണ് പുറത്തായ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍.

നേരത്തെ ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനത്തെ ന്യായീകരിച്ചു പന്തെറിഞ്ഞ ഓസീസ് ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക പരുങ്ങലിലാകുകയായിരുന്നു.

രണ്ടു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജോഷ് ഹേസില്‍വുഡാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഗ്രൂപ്പ് ഒന്നില്‍ ഈ രണ്ടു ടീമുകള്‍ക്കു പുറമേ ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് എന്നിവരും യോഗ്യതാ റൗണ്ട് കളിച്ചെത്തിയ ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരുമാണുള്ളത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്നു രാത്രി 7:30ന് ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും കൊമ്പുകോര്‍ക്കും.

Next Story

Popular Stories