Top

കാണ്‍പൂരില്‍ നാളെ 'അവന്‍' അരങ്ങേറും, കൂടുതല്‍ പുതുമുഖങ്ങള്‍ ഉണ്ടോയെന്നു നാളെ പറയാം: രഹാനെ

വിരാട് കോഹ്ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ കളിക്കാനില്ലാത്ത സാഹചര്യത്തില്‍ ഒരു അധിക ബാറ്ററെക്കൂടി ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

24 Nov 2021 10:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാണ്‍പൂരില്‍ നാളെ അവന്‍ അരങ്ങേറും, കൂടുതല്‍ പുതുമുഖങ്ങള്‍ ഉണ്ടോയെന്നു നാളെ പറയാം: രഹാനെ
X

ന്യൂസിലന്‍ഡിനെതിരേ കാണ്‍പൂരില്‍ നാളെ ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് യുവതാരം ശ്രേയസ് അയ്യരുടെ അരങ്ങേറ്റ ടെസ്റ്റായിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ അജിന്‍ക്യ രഹാനെയുടെ സ്ഥിരീകരണം. മത്സരത്തില്‍ ശ്രേയസ് ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് ഇന്നു പരിശീലനത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രഹാനെ വ്യക്തമാക്കി.

പരുക്കേറ്റ് പുറത്തുപോയ ഓപ്പണര്‍ കെ.എല്‍. രാഹുലിനു പകരമാണ് ശ്രേയസ് ടീമില്‍ ഇടംപിടിക്കുന്നതെന്നും രഹാനെ പറഞ്ഞു. രാഹുലിന്റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളുമാകും ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. വിരാട് കോഹ്ലിയുടെ നാലാം നമ്പറിലാകും ശ്രേയസ് ബാറ്റിങ്ങിനിറങ്ങുക.

അതേസമയം നാളെ ശ്രേയസ് മാത്രമാണോ അരങ്ങേറുക എന്നു പറയാനാകില്ലെന്നും രഹാനെ സൂചിപ്പിച്ചു. വിരാട് കോഹ്ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ കളിക്കാനില്ലാത്ത സാഹചര്യത്തില്‍ ഒരു അധിക ബാറ്ററെക്കൂടി ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

അങ്ങനെ വന്നാല്‍ ടീമിലെ മറ്റൊരു പുതുമുഖമായ സൂര്യകുമാര്‍ യാദവിനും അരങ്ങേറ്റത്തിന് അവസരമൊരുങ്ങും. നേരത്തെ പ്രഖ്യാപിച്ച ടെസ്റ്റ് ടീമില്‍ സൂര്യയ്ക്ക് ഇടമുണ്ടായിരുന്നില്ല. പിന്നീട് രാഹുലിനു പരുക്കേറ്റ് പുറത്തുപോയതോടെയാണ് പകരക്കാരനായി സൂര്യകുമാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ഇന്ത്യന്‍ നിരയില്‍ മുതിര്‍ന്ന താരങ്ങളുടെ അഭാവം തീര്‍ച്ചയായും നിഴലിക്കുമെന്ന് രഹാനെ സമ്മതിച്ചു. അതേസമയം, പകരം അവസരം കിട്ടുന്ന യുവതാരങ്ങളെല്ലാം തന്നെ രാജ്യാന്തര തലത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവരാണെന്നും രഹാനെ ചൂണ്ടിക്കാട്ടി.

Next Story

Popular Stories