പ്ലേ ഓഫില്‍ കയറിയില്ല; ധവാന് അച്ഛന്റെ കൈയിന്ന് കണക്കിന് കിട്ടി-വീഡിയോ പങ്കുവെച്ച് താരം
26 May 2022 10:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പഞ്ചാബ് കിംഗ്സ് ഇലവന് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടും ശിഖര്‍ ധവാനും ടീമിനും ആറാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു. ഏഴ് ജയവും ഏഴ് തോല്‍വിയുമായിട്ടാണ് പ്ലേ ഓഫ് കാണാതെ പഞ്ചാബ് പുറത്തുപോയത്. ടൂര്‍ണമെന്റില്‍ 14 മല്‍സരങ്ങളില്‍ നിന്ന് 460 റണ്ണാണ് ധവാന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഈ സീസണിലെ റണ്‍ വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ്.
പ്ലേ ഓഫിലേക്ക് യോഗ്യത നേടാനാകാതെ പോയതിന്റെ നിരാശ രസകരമായി പങ്കുവെച്ചിരിക്കുകയാണ് ധവാന് സാമൂഹിക മാധ്യമങ്ങളിലൂടെ ' നോക്കൗട്ടില്‍ നിന്ന് പുറത്തായതിന് അച്ഛന്റെ വക ' എന്ന അടിക്കുറിപ്പോടെ ധവാന് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അച്ഛന് ധവാനെ തമാശ എന്നോണം അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോ സൈബര്‍ ലോകത്ത് പെട്ടന്ന് വൈറലായി. മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്ഭജന് സിംഗ്, ഇര്ഫാന് പഠാന് എന്നിവര്‍ വീഡിയോയില്‍ പ്രതികരിച്ചിട്ടുണ്ട്.
story highlights : Shikhar Dhawan 'beaten up' by his father after PBKS get knocked out