Top

ഷഹീന്റെ ചിലവില്‍ ഇന്ത്യയെ 'കുത്തി' ഓസീസ് ഇതിഹാസം; 130 കി.മീ വേഗതയുള്ള പന്തുകളേ ഇന്ത്യ കണ്ടിട്ടുള്ളൂവെന്ന്!!!

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു ഷഹീന്റേത്. മത്സരത്തിന്റെ ആദ്യ ഓവറില്‍ത്തന്നെ അത്രയും വേഗതയില്‍ യോര്‍ക്കര്‍ എറിയാന്‍ അവന്‍ ധൈര്യം കാട്ടി. അതു പ്രശംസനീയമാണ്.'''- ഹെയ്ഡന്‍ പറഞ്ഞു.

28 Oct 2021 1:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷഹീന്റെ ചിലവില്‍ ഇന്ത്യയെ കുത്തി ഓസീസ് ഇതിഹാസം; 130 കി.മീ വേഗതയുള്ള പന്തുകളേ ഇന്ത്യ കണ്ടിട്ടുള്ളൂവെന്ന്!!!
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ ഹാങ്ഓവര്‍ അവസാനിക്കുന്നില്ല. മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച പാകിസ്താന്‍ ടീമിനെയും പാക് പേസര്‍ ഷഹീന്‍ അഫ്രീദിയെയും അഭിന്ദിച്ചു മതിയായിട്ടില്ല പലര്‍ക്കും ഇനിയും.

ഏറ്റവും ഒടുവില്‍ അഭിനന്ദനവുമായി രംഗത്തുവന്നിരിക്കുന്നത് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരവും പാകിസ്താന്‍ ടീമിന്റെ നിലവിലെ കോച്ചുമായ മാത്യു ഹെയ്ഡനാണ്. പാക് പേസറെ മുക്തകണ്ഠം പ്രശംസിച്ച ഓസീസ് താരം ടീം ഇന്ത്യയെ കണക്കിന് പരിഹസിക്കാനും മറന്നില്ല. ''130 കിലോമീറ്റര്‍ വേഗതയിലുള്ള പന്തുകള്‍ ഇന്ത്യന്‍ താരങ്ങള്‍ ഐ.പി.എല്ലില്‍ നേരിട്ടിട്ടുണ്ടെങ്കിലും ഷഹീന്‍ അഫ്രീദിയുടെ പേസ് ഇതുവരെ കണ്ടിട്ടില്ല. അതാണ് തകര്‍ന്നടിഞ്ഞത്.''- ഹെയ്ഡന്‍ പരഹിസിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു ഷഹീന്റേത്. മത്സരത്തിന്റെ ആദ്യ ഓവറില്‍ത്തന്നെ അത്രയും വേഗതയില്‍ യോര്‍ക്കര്‍ എറിയാന്‍ അവന്‍ ധൈര്യം കാട്ടി. അതു പ്രശംസനീയമാണ്.'''- ഹെയ്ഡന്‍ പറഞ്ഞു.

കോച്ച് മിസ്ബാഹുല്‍ ഹഖും ബൗളിങ് കോച്ച് വഖാര്‍ യൂനുസും സ്ഥാനമൊഴിഞ്ഞതോടെയാണ് പാകിസ്താന്‍ ഹെയ്ഡനെ പുതിയ കോച്ചായി നിയമിച്ചത്. ദക്ഷിണാഫ്രിക്കയുടെ വെര്‍നോണ്‍ ഫിലാന്ററാണ് പാകിസ്താന്റെ പുതിയ ബൗളിങ് കോച്ച്.


Next Story

Popular Stories