Top

സെലക്ടര്‍മാരുടെ ആ തീരുമാനം തടഞ്ഞത് ധോണി; പാകിസ്താനെതിരേ അതു തിരിച്ചടിയായി

ഫിനിഷിങ്ങില്‍ പാണ്ഡ്യയ്ക്കുള്ള കഴിവ് ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാകുമെന്നായിരുന്നു ധോണിയുടെ വാദം.

29 Oct 2021 3:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സെലക്ടര്‍മാരുടെ ആ തീരുമാനം തടഞ്ഞത് ധോണി; പാകിസ്താനെതിരേ അതു തിരിച്ചടിയായി
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനോടു തോറ്റ് ആകെ പ്രതിസന്ധിയിലായിരിക്കുന്ന ടീം ഇന്ത്യയെ ഏറ്റവും കൂടുതല്‍ വലയ്ക്കുന്നത് ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മോശം ഫോമാണ്. ചാമ്പ്യന്‍ഷിപ്പില്‍ ബൗള്‍ ചെയ്യാനാകാതെ വെറും ബാറ്ററായി മാത്രം ടീമില്‍ പാണ്ഡ്യയെ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്ന് ടീം മാനേജ്‌മെന്റ്് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

എന്നാല്‍ ലോകകപ്പ് ആരംഭിക്കും മുമ്പേു തന്നെ താരത്തെ ഒഴിവാക്കാന്‍ അവസരമുണ്ടായിരുന്നിട്ടും അതിനു തയാറാകാതിരുന്നതാണ് ഇപ്പോള്‍ വിവാദമാകുന്നത്. ഐ.പി.എല്‍. രണ്ടാം പാദത്തിനു ശേഷം ഇതിനു സെലക്ടര്‍മാര്‍ തയാറായപ്പോള്‍ അതിന് എതിര്‍ത്തു ഒരു പ്രമുഖന്‍ രംഗത്തു വന്നുവെന്നും ഇപ്പോള്‍ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുകയാണ്.

ഐ.പി.എല്ലിനു പിന്നാലെ തന്നെ പാണ്ഡ്യയെ തിരികെവിളിക്കാന്‍ സെലക്ടര്‍മാര്‍ ഒരുങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായാണ് വെങ്കിടേഷ് അയ്യരോട് യു.എ.ഇയില്‍. തുടരാനും നിര്‍ദേശിച്ചത്. എന്നാല്‍, ടീം ഉപദേഷ്ടാവ് എം.എസ്. ധോണി ഇതിനെതിരേ നിലപാട് എടുക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഇതേത്തുടര്‍ന്ന് പാണ്ഡ്യയെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ഫിനിഷിങ്ങില്‍ പാണ്ഡ്യയ്ക്കുള്ള കഴിവ് ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാകുമെന്നായിരുന്നു ധോണിയുടെ വാദം. എന്നാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇപ്പോള്‍ ഫീല്‍ഡിങ്ങിലും ഒരുപോലെ ഫോമൗട്ടായ താരം നിരന്തരം പരും നേരിടുമ്പോള്‍ എന്തിനാണ് ദേശീയ ടീമില്‍ നിലനിര്‍ത്തുന്നതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

പാണ്ഡ്യയെ കളിപ്പിച്ചതിന് ചിലര്‍ ഉത്തരം പറയേണ്ടിവരുമെന്നാണ് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായ സന്ദീപ് പാട്ടീല്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ ടീമില്‍ പരിക്കുള്ള ഒരാള്‍ കളിക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ സെലക്ടര്‍മാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഐ.പി.എല്ലിനു ശേഷം ഹാര്‍ദിക്കിന് ഫിറ്റ്നസ് ടെസ്റ്റ് നടത്തണമായിരുന്നു. ഇതിന് ശേഷം മാത്രമേ ടീമില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളുവായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത് മുന്‍കാല പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. നിലവില്‍ അവര്‍ മികവുകാട്ടുന്നില്ല. ആര്‍ അശ്വിന്‍ ഇപ്പോഴും മികച്ച സ്പിന്നറാണ്. അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നെന്നു മുന്‍ സ്പിന്നര്‍ ദിലീപ് ജോഷിയും വ്യക്തമാക്കി.


Next Story

Popular Stories