Top

സൂപ്പര്‍ താരം ലിസ്റ്റില്‍ ഇല്ല; അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്താന്‍ സാധ്യത ഇവരെ

മെഗാലേലത്തിനു മുമ്പ് ഒരു ടീമിന് എത്ര താരങ്ങളെ നിലനിര്‍ത്താമെന്നതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല. എങ്കിലും മുംബൈ നിലനിര്‍ത്തുന്ന താരങ്ങളില്‍ ചില സൂപ്പര്‍ താരങ്ങള്‍ ഉണ്ടാകില്ലെന്നാണ് സേവാഗിന്റെ പ്രവചനം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ, വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ക്ക് സ്ഥാനമുണ്ടാകില്ലെന്നും സേവാഗ് പറയുന്നു.

10 Oct 2021 10:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൂപ്പര്‍ താരം ലിസ്റ്റില്‍ ഇല്ല; അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്താന്‍ സാധ്യത ഇവരെ
X

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. തുടര്‍ച്ചയായി രണ്ടു സീസണുകളില്‍ ചാമ്പ്യന്മാരായി എത്തിയ അവര്‍ക്ക് പക്ഷേ ഇക്കുറി ഐ.പി.എല്‍. സീസണ്‍ എല്ലാംകൊണ്ടും നിരാശാജനകമായിരുന്നു. പ്ലേ ഓഫ് പോലും കാണാനാകാതെയാണ് മുംബൈയുടെ സുവര്‍ണ തലമുറ യു.എ.ഇയില്‍ നിന്നു മടങ്ങുന്നത്.

ഇനി ഈ താരനിരയെ ഒന്നിച്ച് ഒരു ജഴ്‌സിയില്‍ കാണാന്‍ കഴിയില്ലെന്ന നിരാശയിലാണ് ക്രിക്കറ്റ് ആരാധകര്‍. വരുന്ന സീസണിനു മുമ്പ് മെഗാ താരലേലം നടക്കുമ്പോള്‍ പലരു പല ടീമുകളിലേക്കു പോയേക്കും. മെഗാതാരേലലത്തിന് മുമ്പ് മുംബൈ നിലനിര്‍ത്താന്‍ സാധ്യതയുള്ള മൂന്നു താരങ്ങളെ പ്രവചിച്ചു രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം വിരേന്ദര്‍ സേവാഗ്.

മെഗാലേലത്തിനു മുമ്പ് ഒരു ടീമിന് എത്ര താരങ്ങളെ നിലനിര്‍ത്താമെന്നതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല. എങ്കിലും മുംബൈ നിലനിര്‍ത്തുന്ന താരങ്ങളില്‍ ചില സൂപ്പര്‍ താരങ്ങള്‍ ഉണ്ടാകില്ലെന്നാണ് സേവാഗിന്റെ പ്രവചനം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ, വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ക്ക് സ്ഥാനമുണ്ടാകില്ലെന്നും സേവാഗ് പറയുന്നു.

നായകന്‍ രോഹിത് ശര്‍മ, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ടീം നിലനിര്‍ത്തുമെന്ന് ഉറപ്പുള്ള താരങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹാര്‍ദിക് പന്തെറിയുന്നില്ലെങ്കില്‍ അദ്ദേഹത്തെ നിലനിര്‍ത്തിയേക്കില്ല. ലേലത്തില്‍ പാണ്ഡ്യയെ പരിഗണിക്കുന്നവരെല്ലാം ഇക്കാര്യം ആലോചിക്കുമെന്നും സേവാഗ് വ്യക്തമാക്കി.

ഇഷാന്‍ കിഷന് പ്രായം തുണയാകുമെന്നാണ് മുന്‍ താരത്തിന്റെ വിലയിരുത്തല്‍. അതേസമയം, പാണ്ഡ്യ ശാരീരികക്ഷമത വീണ്ടെടുക്കുകയും വീണ്ടും പന്തെറിയാന്‍ തുടങ്ങുകയും ചെയ്താല്‍ മുംബൈ അദ്ദേഹത്തെ ലേലത്തില്‍ സ്വന്തമാക്കാന്‍ ഇടയുണ്ട്.

ഐപിഎല്ലില്‍ പാണ്ഡ്യയുടെ മോശം സീസണുകളിലൊന്നാണ് കടന്നുപോയത്. 12 മത്സരങ്ങളില്‍ കളിച്ച പാണ്ഡ്യ ആകെ നേടിയത് 14.11 ശരാശരിയില്‍ 127 റണ്‍സ് മാത്രമാണ്. ഇതേതുടര്‍ന്ന് ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട പാണ്ഡ്യയെ ഒഴിവാക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്.

Next Story

Popular Stories