Top

ഹാരിസ് റൗഫിന്റെ പിറന്നാള്‍ കേക്ക് രുചിച്ച് സ്‌കോട്ടിഷ് താരങ്ങള്‍; ക്രിക്കറ്റിലെ അതിമനോഹര നിമിഷങ്ങളുടെ വീഡിയോ

പാകിസ്താനോട് 72 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങിയ ശേഷമാണ് സ്‌കോട്ടിഷ് താരങ്ങള്‍ റൗഫിന്റെ പിറന്നാള്‍ ആഘോഷിക്കാനായി പാകിസ്താന്‍ ഡ്രെസിങ് റൂമില്‍ എത്തിയത്.

8 Nov 2021 12:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹാരിസ് റൗഫിന്റെ പിറന്നാള്‍ കേക്ക് രുചിച്ച് സ്‌കോട്ടിഷ് താരങ്ങള്‍; ക്രിക്കറ്റിലെ അതിമനോഹര നിമിഷങ്ങളുടെ വീഡിയോ
X

28-ാം പിറന്നാള്‍ സ്‌കോട്ട്‌ലന്‍ഡ് താരങ്ങള്‍ക്കൊപ്പം ആഘോഷിച്ച് പാകിസ്താന്‍ പേസര്‍ ഹാരിസ് റൗഫ്. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നലെ നടന്ന പാകിസ്താന്‍-സ്‌കോട്ട്‌ലന്‍ഡ് മത്സരത്തിനു ശേഷമാണ് ക്രിക്കറ്റ് രംഗത്തെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ക്ക് ലോകം സാഷ്യം വഹിച്ചത്.

മത്സരത്തില്‍ പാകിസ്താനോട് 72 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങിയ ശേഷമാണ് സ്‌കോട്ടിഷ് താരങ്ങള്‍ റൗഫിന്റെ പിറന്നാള്‍ ആഘോഷിക്കാനായി പാകിസ്താന്‍ ഡ്രെസിങ് റൂമില്‍ എത്തിയത്. താരങ്ങള്‍ക്കൊപ്പം സപ്പോര്‍ട്ട് സ്റ്റാഫുകളും ആഘോഷത്തില്‍ പങ്കെടുത്തു.



എല്ലാവര്‍ക്കും റൗഫ് പിറന്നാള്‍ കേക്ക് കൈമാറി. ആഘോഷദൃശ്യങ്ങള്‍ സ്‌കോട്ലന്‍ഡ് ക്രിക്കറ്റ് ടീം ട്വിറ്ററില്‍ പങ്കുവെച്ചു. ഈ ലോകകപ്പിനിടെ ഒരു ടീം എതിര്‍ ടീമിന്റെ ഡ്രസിംഗ് റൂം സന്ദര്‍ശിക്കുന്നത് ഇതാദ്യമല്ല. സ്‌കോട്ലന്‍ഡിനെതിരായ മത്സരം ശേഷം എതിരാളികളുടെ ഡ്രസിംഗ് റൂം ഇന്ത്യന്‍ ക്രിക്കറ്റ് ടീം സന്ദര്‍ശിച്ചിരുന്നു.

ഇന്നലെ നടന്ന മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി പാകിസ്താന്‍ സെമിയില്‍ കടന്നിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ാതന്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 189 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ സ്‌കോട്ലന്‍ഡിന് 20 ഓവറില്‍ ആറ് വിക്കറ്റിന് 117 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയയാണ് പാകിസ്താന്റെ എതിരാളികള്‍.




Next Story

Popular Stories