Top

കാത്തിരിക്കുന്നത് ആ ഒരവസരത്തിനു വേണ്ടി; ഇന്ത്യ-പാക് ഫൈനല്‍ തന്നെ വേണമെന്ന് പാക് സ്പിന്‍ ഇതിഹാസം

ഇന്ത്യ-പാക് കലാശപ്പോരിന് കളമൊരുങ്ങിയാല്‍ അത് ലോക ക്രിക്കറ്റിന് ഗുണവും ഇരു രാജ്യങ്ങളുടെ തമ്മിലുള്ള നല്ല ബന്ധത്തിനും ഇടയാക്കുമെന്നും സഖ്‌ലെയ്ന്‍ അഭിപ്രായപ്പെട്ടു.

29 Oct 2021 5:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാത്തിരിക്കുന്നത് ആ ഒരവസരത്തിനു വേണ്ടി; ഇന്ത്യ-പാക് ഫൈനല്‍ തന്നെ വേണമെന്ന് പാക് സ്പിന്‍ ഇതിഹാസം
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ താന്‍ കാത്തിരിക്കുന്നത് ഇന്ത്യ-പാകിസ്താന്‍ ഫൈനലിനു വേണ്ടിയാണെന്ന് പാകിസ്താന്‍ ഇടക്കാല പരിശീലകനും മുന്‍ സ്പിന്‍ ഇതിഹാസവുമായ സഖ്‌ലെയ്ന്‍ മുഷ്താഖ്.

ഇന്ത്യ-പാക് കലാശപ്പോരിന് കളമൊരുങ്ങിയാല്‍ അത് ലോക ക്രിക്കറ്റിന് ഗുണവും ഇരു രാജ്യങ്ങളുടെ തമ്മിലുള്ള നല്ല ബന്ധത്തിനും ഇടയാക്കുമെന്നും സഖ്‌ലെയ്ന്‍ അഭിപ്രായപ്പെട്ടു.

''ലോകകപ്പില്‍ ഏറ്റവും കിരീട സാധ്യതയുള്ള ടീമാണ് ഇന്ത്യ. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഈ ടൂര്‍ണമെന്റിലെ മറ്റു മികച്ച ടീമുകള്‍. എങ്കിലും ഇന്ത്യ-പാകിസ്താന്‍ ഫൈനലിനായാണ് ഞാന്‍ കാത്തിരിക്കുന്നത്. ലോക ക്രിക്കറ്റിനും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിനും ഗുണമാണ്'' സഖ്‌ലെയ്ന്‍ പറഞ്ഞു.

ലോകകപ്പില്‍ ഇന്ത്യയെയും ന്യൂസിലന്‍ഡിനേയും തോല്‍പിച്ച പാകിസ്ഥാന്‍ സെമി ഫൈനലിന് അരികെയാണ്. എന്നാല്‍ തോല്‍വിയോടെ ഇന്ത്യ പ്രതിരോധത്തിലാണ്. ഞായറാഴ്ച ന്യൂസിലന്‍ഡിനെ തോല്‍പിച്ചില്ലെങ്കില്‍ മുന്നോട്ടുള്ള വഴി ഏതാണ്ട് അടയും. അല്ലെങ്കില്‍ ഗ്രൂപ്പിലെ കുഞ്ഞന്‍ ടീമുകള്‍ അത്ഭുതങ്ങള്‍ കാട്ടണം.

Next Story

Popular Stories