'അടുത്തത് അണ്ണനിറങ്ങിയാല് മതി'; അശ്വിനെ വണ്‍ഡൗണ്‍ ഇറക്കി സഞ്ജുവിന്റെ 'ടാക്ടിക്കല്‍ മൂവ്'
അശ്വിന് അര്‍ദ്ധ സെഞ്ച്വറി നേടി
11 May 2022 4:32 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുംബൈ: ഡല്‍ഹി ക്യാപിറ്റലിനെതിരായ നിര്‍ണായക മത്സരത്തില്‍ വണ്ഡൗണായ് രവിചന്ദ്ര അശ്വിനെ ഇറക്കി ക്യാപ്റ്റന്‍ സഞ്ജുവിന്റെ ടാക്ടിക്കള് മൂവ്. മാച്ച് വിന്നര്‍ ഹെറ്റ്മെയര്‍ ഇല്ലാതെ ഇറങ്ങിയ രാജസ്ഥാന് മികച്ച ഓപ്പണിംങ്് വിക്കറ്റ കൂട്ടുകെട്ട് അത്യാവശ്യമായിരുന്നു. എന്നാല്‍ ഫോമിലുള്ള ജോസ് ബട്ലര് ടീം സ്കോര്‍ 11 ആയപ്പോഴേക്കും വീണു. ദ്രുതഗതിയില്‍ വിക്കറ്റ് നഷ്ടമായാല്‍ ബാറ്റിംഗ് ഓഡറില്‍ നിര്‍ണായക മാറ്റം വരുത്താറുള്ള റോയല്‍സ് ഇത്തവണയും പതിവ് ആവര്‍ത്തിച്ചു.
വണ്‍ഡൗണ്‍ ദൗത്യം രവിചന്ദ്ര അശ്വിന്. എട്ടോവറില്‍ 54 റണ്‍സെടുത്തപ്പോഴേക്കും അശ്വിന്- ജയ്സ്വാള്‍ കൂട്ടുകെട്ട് പിരിഞ്ഞു. എന്നാല്‍ ക്യാപ്റ്റന്‍ സഞ്ജു ക്രീസിലെത്തിയില്ല. പകരം അശ്വിന് കൂട്ടായി വിട്ടത് ദേവ്ദത്ത് പടിക്കലിനെ. ഇരുവരും സ്കോര്‍ നൂറ് കടത്തി. മികച്ച ഫോമിലേക്കുയര്‍ന്ന അശ്വിന് രണ്ട് സിക്സും നാല് ഫോറും കണ്ടെത്തി ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ചു. പടിക്കല്‍ രണ്ട് സിക്സും ആറി ഫോറും നേടി സ്കോര്‍ ഉയര്‍ത്തി.
സാധാരണയായി മിഡില്‍ ഓഡറില്‍ ഇറങ്ങാറുള്ള താരമാണ് അശ്വിന്. എന്നാല്‍ റോയല്‍സ് ക്യാംപില്‍ ഹെറ്റ്മെയറും റയാന് പരാഗുമാണ് മധ്യനിരയിലെ കരുത്ത്. ആദ്യ മൂന്നോവറില്‍ ഓപ്പണിംഗ് ജോഡി പിരിയുകയും ബൗളര്‍മാര്‍ ആധിപത്യ സ്വഭാവം കാണിക്കുകയും ചെയ്താല്‍ സ്കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിക്കാനുള്ള ദൗത്യം അശ്വിനിലാവും. ഫിനിഷര്‍ക്ക് സമാനമായി ബാറ്റു വീശാനുള്ള സ്വാതന്ത്ര്യവും നായകന് അശ്വിന് നല്‍കിയിട്ടുണ്ട്. ഇത്തവണ സമാന ദൗത്യമേറ്റെടുത്ത താരത്തിന് ഹീറോ പരിവേഷമാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്.
Story Highlights : SANJU SAMSON TACTICAL MOOV