Top

നേരത്തെ തന്ത്രം മെനഞ്ഞ് ബാംഗ്ലൂര്‍; മെഗാ ലേലത്തിന് മുമ്പേ പുതിയ പരിശീലകന്‍

ഈ വര്‍ഷം ഫെബ്രുവരിയില്‍ ബാറ്റിംഗ് ഉപദേഷ്ടാവായി ടീമിലെത്തിയ ബംഗാറിനെ പരിശീലന രംഗത്തെ മികവ് കണക്കിലെടുത്ത് മുഖ്യ പരിശീലകന്റെ റോളിലേക്ക് നിയമിക്കുകയായിരുന്നു.

9 Nov 2021 6:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നേരത്തെ തന്ത്രം മെനഞ്ഞ് ബാംഗ്ലൂര്‍; മെഗാ ലേലത്തിന് മുമ്പേ പുതിയ പരിശീലകന്‍
X

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മികച്ച ടീമുണ്ടായിട്ടും ഇതുവരെ കിരീടത്തില്‍ മുത്തമിടാന്‍ കഴിയാതെ പോയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഇക്കുറി രണ്ടും കല്‍പിച്ച് തയാറെടുപ്പ് നടത്തുന്നു. ഇതിന്റെ ഭാഗമായി മെഗാ ലേലത്തിനു മുമ്പു തന്നെ പുതിയ പരിശീലകനെ ബാംഗ്ലൂര്‍ നിയമിച്ചു.

ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് ബംഗാറിനെയാണ് പുതിയ പരിശീലകനായി ആര്‍.സി.ബി. നിയമിച്ചത്. ഇതു സംബന്ധിച്ച് ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായ മൈക്ക് ഹെസണാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ബാറ്റിംഗ് ഉപദേഷ്ടാവായി ടീമിലെത്തിയ ബംഗാറിനെ പരിശീലന രംഗത്തെ മികവ് കണക്കിലെടുത്ത് മുഖ്യ പരിശീലകന്റെ റോളിലേക്ക് നിയമിക്കുകയായിരുന്നു. 2014 ല്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി ചുമതല വഹിച്ച ബംഗാറിന്, 2019 ലെ ഏകദിന ലോകകപ്പ് വരെ ഈ സ്ഥാനത്ത് പ്രവര്‍ത്തിച്ചുള്ള പരിചയമുണ്ട്.

2014 സീസണ്‍ ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായിരുന്ന അദ്ദേഹം 2010 ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ ബാറ്റിംഗ് പരിശീലക സ്ഥാനവും കൈകാര്യം ചെയ്തിട്ടുണ്ട്. ബംഗാറിന്റെ വരവ് വരും സീസണില്‍ ടീമിനെ ഉയര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.




Next Story

Popular Stories