സച്ചിന്റെ ടീമിലും ക്യാപ്റ്റന്‍ പാണ്ഡ്യ തന്നെ; ടീമില്‍ രണ്ട് റോയല്‍സ് താരങ്ങളും
31 May 2022 2:26 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഐപിഎല്‍ ഫൈനലില്‍ എത്തിയ ടീമാണെങ്കിലും രാജസ്ഥാന് റോയല്‍സ് ടീമിനെതിരെ കടുത്ത വിമര്‍ശനമാണ് ക്രിക്കറ്റിലെ സീനിയര്‍ താരങ്ങളില്‍ നിന്നുണ്ടായത്. സഞ്ജുവിന്റെ ബാറ്റിങ്ങും ക്യാപ്റ്റന്‍സിയുമാണ് പ്രധാനമായി വിമര്‍ശനത്തിനിടയാക്കിയത്. സഞ്ജുവിനെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറും വിമര്‍ശനമുയര്‍ത്തിയിരുന്നു.
അതേസമയം റോയല്‍സിനെ തോല്‍പ്പിച്ച ഐപിഎല്‍ കിരീടം നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക്ക് പാണ്ഡ്യക്ക് ക്രിക്കറ്റ് ലോകത്ത് നിന്ന് മികച്ച പിന്തുണയാണ് കിട്ടിയത്. ഇപ്പോള്‍ സച്ചിന് ഈ സീസണിലെ ടീമിനെ പ്രഖ്യപിച്ചപ്പോഴും ആ ടീമിന്റെ ക്യാപ്റ്റനും മറ്റാരുമല്ല. ഹര്‍ദിക്ക് പാണ്ഡ്യ ക്യാപ്റ്റനായ സച്ചിന്റെ ടീമില്‍ ജോസ് ബട്ട്ലറും ശിഖര്‍ ധവാനുമാണ് ഓപ്പണര്‍മാര്‍. ലക്നൗ സൂപ്പര്‍ ജെയ്ന്റ്സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലാണ് വണ്‍ ഡൗണ്‍. ഡേവിഡ് മില്ലര്‍, ലിയാം ലിവിങ്ങ്സ്റ്റണ്, ദിനേഷ് കാര്‍ത്തിക്ക് എന്നിവരാണ് മധ്യനിരയില്‍.
റാഷിദ് ഖാന്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംമ്ര, യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് ബൗളര്‍മാര്‍.ഫൈനലിലെത്തിയ രാജസ്ഥാന് ടീമിലെ രണ്ട് താരങ്ങള്‍ സച്ചിന്റെ ടീമിലിടം പിടിച്ചു. ബട്ട്ലറും ചാഹലുമാണ് ടീമിലുള്ള രാജസ്ഥാന് താരങ്ങള്‍. ഹര്‍ദിക്ക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയേയും സച്ചിന് പ്രശംസിച്ചു. വ്യക്തമായ ബോധ്യമുള്ള ക്യാപ്റ്റനാണ് പാണ്ഡ്യയെന്ന് ലിറ്റില്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. 'പശ്ചാത്തപിക്കാതെ ആഘോഷിക്കാനാണ് ഞാന്‍ എപ്പോഴും പറയാറുള്ളത്. അത്തരത്തില്‍ ആഘോഷിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അയ്യാള് മികച്ച ക്യാപ്റ്റനാണ്. പാണ്ഡ്യയുടെ കാര്യത്തില്‍ നമ്മള് കണ്ടത് അതാണ്'- ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സച്ചിന്റെ അഭിപ്രായപ്പെട്ടു.
story highlights : sachin tendulkkar names his twenty20 squad
- TAGS:
- Sachin Tendulkar