ഇതാണെന്റെ 'മള്‍ട്ടിവേഴ്സ് ഓഫ് മാഡ്നസ്സ്' ; വൈറലായി സച്ചിന്റെ പടം
ക്രിക്കറ്റിലെ എക്കാലത്തേയും ലോകോത്തര താരങ്ങളാണ് ചിത്രത്തിലുള്ളത്.
13 May 2022 5:15 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മാര്‍വലിന്റെ സൂപ്പര്‍ ഹീറോ സിനിമ ഡോക്ടര്‍ സ്ട്രയ്ഞ്ചിന് ലോകത്ത് ആരാധകരേറെയാണ്. പുതിയ ചിത്രമായ മള്‍ട്ടിവേഴ്സ് ഓഫ് മാഡ്നസ്സും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മള്‍ട്ടിവേഴ്സ് ഓഫ് മാഡ്നസ്സ് എന്ന ക്യാപ്ഷനോടെ ക്രിക്കറ്റിലെ സൂപ്പര്‍ ഹീറോസിന്റെ പടം പങ്കുവെച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍.
സച്ചിന് പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങള്‍ക്കകം ക്രിക്കറ്റ് ലോകം ഏറ്റെടുത്തു. ക്രിക്കറ്റിലെ എക്കാലത്തേയും ലോകോത്തര താരങ്ങളാണ് ചിത്രത്തിലുള്ളത്. രാഹുല്‍ ദ്രാവിഡ്, യുവരാജ് സിംഗ്, വിരേന്ദര്‍ സേവാഗ്, ഷെയ്ന് വോണ്‍, ആദം ഗില്‍ക്രിസ്റ്റ്, ബ്രയാന്‍ ലാറ, മുത്തയ്യ മുരളീധരന്, കെവിന് പീറ്റേഴ്സന്, ഷാഹിദ് അഫ്രീദി, ഡാനിയല്‍ വെട്ടോരി എന്നിവരാണ് ചിത്രത്തിലുള്ളത്.
ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ 200 വാര്‍ഷികത്തോടനുബന്ധിച്ച് 2014ല്‍ നടന്ന ആഘോഷത്തിനിടെ എടുത്ത ചിത്രമാണ് സച്ചിന് ഷെയര്‍ ചെയ്തത്. മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്ബ് അവിസ്മരണീയ സന്ദര്‍ഭം എന്നാണ് പടത്തിന് കമന്റ് ചെയ്തത്. ക്രിക്കറ്റ് ഇതിഹാസങ്ങളും ക്രിക്കറ്റ് ദൈവവും എന്നാണ് ഒരു ട്വീറ്റ്. 'ഹാള്‍ ഓഫ് ഫെയിം' എന്നാണ് സിനിമാ നിര്‍മാതാവായ അതുല്‍ കസ്ബര്‍ കമന്റ് ചെയ്തത്.
STORY HIGHLIGHTS : Sachin Tendulkar's "Multiverse Of Madness" Is A Throwback Pic