Top

'സ്പ്രിങ് പിടിപ്പിച്ച കാലുകളാണ് അവന്റേത്'; യുവതാരത്തെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മെല്‍ബണിലെ അരങ്ങേറ്റത്തില്‍ സിറാജ് പന്തെറിഞ്ഞപ്പോള്‍ തന്റെ ആദ്യ മത്സരമാണ് കളിക്കുന്നതെന്നു തോന്നിപ്പിച്ചില്ലെന്നും അത്രത്തോളം പക്വതയോടെയാണ് താരം ബൗള്‍ ചെയ്തതെന്നും സച്ചിന്‍ പറഞ്ഞു.

23 Dec 2021 5:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്പ്രിങ് പിടിപ്പിച്ച കാലുകളാണ് അവന്റേത്; യുവതാരത്തെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം
X

ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ മനസു കീഴടക്കിയ താരമാണ് ഇന്ത്യയുടെ യുവപേസര്‍ മുഹമ്മദ് സിറാജ്. കഴിഞ്ഞ ഓസ്‌ട്രേയിയന്‍ പരട്യനത്തലും ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും സിറാജിന്റെ തീപാറുന്ന പന്തുകള്‍ ഇന്ത്യക്ക് ഏറെ സഹായകരമായിരുന്നു. ഇപ്പോള്‍ സിറാജിനെ പ്രകീര്‍ത്തിച്ചു രംഗത്തു വന്നിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍.

കളിക്കളത്തില്‍ അനുപമമായ ഊര്‍ജ്ജം പ്രകടിപ്പിക്കുന്ന താരമാണ് സിറാജെന്നും കാര്യങ്ങള്‍ വളരെ വേഗം പഠിച്ചെടുക്കാന്‍ കഴിവുണ്ടെന്നും സച്ചിന്‍ പറഞ്ഞു. മുതിര്‍ന്ന സ്‌പോര്‍ട്‌സ് ലേഖകന്‍ ബോറിയ മജൂംദാറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സച്ചിന്‍ സിറാജിനെ വാനോളം പുകഴ്ത്തിയത്.

''നിങ്ങള്‍ അവനെ ശ്രദ്ധിക്കൂ... കാലുകളില്‍ സ്പ്രിങ് ഘടിപ്പിച്ചതു പോലെയാണ് അവന്റെ റണ്ണപ്പ്. ആദ്യ ഓവറായാലും അവസാന ഓവറായാലും ഓരേ ഊര്‍ജ്ജം അവന്റെ കാലുകളിലുണ്ട്. യഥാര്‍ഥ പേസ് ബൗളറാണ് അവന്‍. അത്രയും പോസിറ്റീവാണ് അവന്റെ ശരീരഭാഷ. കാര്യങ്ങള്‍ അതിവേഗം പഠിച്ചെടുക്കാനുള്ള കഴിവുമുണ്ട്''- സച്ചിന്‍ പറഞ്ഞു.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മെല്‍ബണിലെ അരങ്ങേറ്റത്തില്‍ സിറാജ് പന്തെറിഞ്ഞപ്പോള്‍ തന്റെ ആദ്യ മത്സരമാണ് കളിക്കുന്നതെന്നു തോന്നിപ്പിച്ചില്ലെന്നും അത്രത്തോളം പക്വതയോടെയാണ് താരം ബൗള്‍ ചെയ്തതെന്നും സച്ചിന്‍ പറഞ്ഞു.



ക്രിക്കറ്റ് ഇതിഹാസിന്റെ പ്രശംസയ്ക്കു നന്ദി പറഞ്ഞു സിറാജും സോഷ്യല്‍ മീഡിയയില്‍ വന്നു. ട്വിറ്ററിലൂടെയാണ് സിറാജ് സച്ചിനു നന്ദി പറഞ്ഞത്. ബോറിയയുടെ ട്വീറ്റ് പങ്കുവച്ച് ''നന്ദി സച്ചിന്‍ സര്‍, താങ്കളില്‍ നിന്ന് എനിക്കു കിട്ടുന്ന വലിയ പ്രചോദനമാണിത്. രാജ്യത്തിനു വേണ്ടി എന്റെ പരമാവധി നല്‍കാന്‍ ഞാന്‍ ശ്രമിക്കും. നന്നായിരിക്കൂ സര്‍''- എന്നാണ് സിറാജ് കുറിച്ചത്.

Next Story

Popular Stories