Top

'അതു തന്ത്രത്തിന്റെ ഭാഗം, രോഹിതിനെ അറിയിച്ചിരുന്നു'; വെളിപ്പെടുത്തലുമായി ബാറ്റിങ് കോച്ച്

ആ തീരുമാനം തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്നും മൂന്നാം നമ്പറിലാണ് ഇറങ്ങേണ്ടി വരികയെന്ന തീരുമാനം കൈക്കൊള്ളുന്നതില്‍ രോഹിതും ഭാഗമായിരുന്നെന്നും റാഥോര്‍ പറഞ്ഞു.

2 Nov 2021 4:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതു തന്ത്രത്തിന്റെ ഭാഗം, രോഹിതിനെ അറിയിച്ചിരുന്നു; വെളിപ്പെടുത്തലുമായി ബാറ്റിങ് കോച്ച്
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരേ ഓപ്പണിങ് സ്ഥാനത്തു നിന്ന് രോഹിത് ശര്‍മയെ മാറ്റി ഇഷാന്‍ കിഷനെ പരീക്ഷിച്ചതിനു പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാഥോര്‍.

ആ തീരുമാനം തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്നും മൂന്നാം നമ്പറിലാണ് ഇറങ്ങേണ്ടി വരികയെന്ന തീരുമാനം കൈക്കൊള്ളുന്നതില്‍ രോഹിതും ഭാഗമായിരുന്നെന്നും റാഥോര്‍ പറഞ്ഞു. ഇഷാന്‍ കിഷന്‍-കെ.എല്‍.രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടിനെയാണ് മത്സരത്തില്‍ ഇന്ത്യ ഇറക്കിയത്. എന്നാല്‍ ഈ തന്ത്രം പാളിയതോടെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് റാഥോറിന്റെ വെളിപ്പെടുത്തല്‍.

''മത്സരത്തലേന്ന് സൂര്യകുമാറിന് നടുവ് വേദന അനുഭവപ്പെട്ടതോടെയാണ് ടീം ഘടനയില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായത്. പകരം വരുന്ന വ്യക്തി ഇഷാന്‍ ആയിരുന്നു, അദ്ദേഹം ഐ.പി.എല്ലിലും മുമ്പ് ഇന്ത്യന്‍ ടീമിലും ഒരു ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ആ തീരുമാനം മുഴുവന്‍ മാനേജ്മെന്റും ഒരുമിച്ചിരുന്ന് സ്വീകരിച്ചു. തീര്‍ച്ചയായും രോഹിത് ആ ഗ്രൂപ്പിന്റെ ഭാഗമാണ്,'' റാഥോര്‍ പറഞ്ഞു.

മൂന്നു ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഒരുമിച്ച് മധ്യനിരയില്‍ വരാതെയിരിക്കാനാണ് ഇഷാനെ ഓപ്പണറാക്കിയതെന്നും റാഥോര്‍ കൂട്ടിച്ചേര്‍ത്തു. ഈ തീരുമാനങ്ങളെല്ലാം രോഹിതിനെ കൂടി അറിയിച്ചുകൊണ്ടായിരുന്നെന്നും റാഥോര്‍ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മയെ മൂന്നാം സ്ഥാനത്തേക്ക് മാറ്റിയതിനെ , മുംബൈ ഇന്ത്യന്‍സ് ഹെഡ് കോച്ച് മഹേല ജയവര്‍ദ്ധനെ ഉള്‍പ്പെടെയുള്ള പല ക്രിക്കറ്റ് വിദഗ്ധരും വിമര്‍ശിച്ചിരുന്നു.

Next Story

Popular Stories