Top

നെഞ്ചുവേദന; റിക്കി പോണ്ടിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെര്‍ത്തില്‍ ഓസ്‌ട്രേലിയ - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരത്തിനിടെയാണ് ഇതിഹാസ ബാറ്റര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്

2 Dec 2022 11:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നെഞ്ചുവേദന; റിക്കി പോണ്ടിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
X

പെര്‍ത്ത്: മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. പെര്‍ത്തില്‍ ഓസ്‌ട്രേലിയ - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരത്തിനിടെയാണ് ഇതിഹാസ ബാറ്റര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ റിക്കി പോണ്ടിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രണ്ട് ടെസ്റ്റുകളടങ്ങിയ ഓസ്‌ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ് പരമ്പയില്‍ ഓസ്‌ട്രേലിയന്‍ മാധ്യമമായ ചാനല്‍ സെവനിന് വേണ്ടി കമന്ററി പറയുന്നത് റിക്കി പോണ്ടിങ്ങാണ്. ആദ്യ ടെസ്റ്റ് മത്സരത്തിലെ മൂന്നാമത്തെ ദിവസമാണ് പോണ്ടിങ്ങിനെ നെഞ്ചുവേദനയേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച്ച തുടക്കമായ മത്സരം ഓസ്‌ട്രേലിയയിലെ പെര്‍ത്ത് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇനി റിക്കി പോണ്ടിങ്ങിന്റെ കമന്ററി ലഭ്യമാകില്ലെന്ന് ചാനല്‍ സെവനിന്റെ വക്താവ് അറിയിച്ചു.

2012ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് റിക്കി പോണ്ടിങ്ങ് വിരമിച്ചത്. 2002ല്‍ ഓസീസിന്റെ ഏകദിന ക്യാപ്റ്റനായി. 2004ല്‍ സ്റ്റീവ് വോയില്‍ നിന്ന് ടെസ്റ്റ് നായകത്വം ഏറ്റുവാങ്ങി. 48 ടെസ്റ്റ് വിജയങ്ങളുമായി ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന ഖ്യാതി നേടി.

2005ല്‍ ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്ക് പിന്നാലെ പോണ്ടിങ്ങിന്റെ ഓസ്‌ട്രേലിയ ഗംഭീര തിരിച്ചുവരവാണ് നേടിയത്. 2007 ആഷസ് പരമ്പര 5-0ന് കംഗാരുക്കള്‍ വൈറ്റ് വാഷ് ചെയ്‌തെടുത്തു. 576 റണ്‍സാണ് റിക്കി പോണ്ടിങ്ങ് പരമ്പരയില്‍ അടിച്ചുകൂട്ടിയത്. 82.28 ആയിരുന്നു റിക്കിയുടെ ബാറ്റിങ്ങ് ശരാശരി. 2003ലും 2007ലും പോണ്ടിങ്ങിന്റെ നായകത്വത്തിലാണ് ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ഉയര്‍ത്തിയത്.

Story highlights: Ricky Ponting taken to hospital during Australia vs West Indies test

Next Story