Top

പടിയിറങ്ങും മുമ്പേ ശാസ്ത്രി വെളിപ്പെടുത്തി; ടീം ഇന്ത്യയുടെ പുതിയ നായകനെ

"അനുഭവ സമ്പത്തുകൊണ്ടും പ്രതിഭകൊണ്ടും നായക സ്ഥാനത്തിന് അര്‍ഹന്‍ രോഹിതാണ്"

9 Nov 2021 6:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പടിയിറങ്ങും മുമ്പേ ശാസ്ത്രി വെളിപ്പെടുത്തി; ടീം ഇന്ത്യയുടെ പുതിയ നായകനെ
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ കോഹ്ലി-ശാസ്ത്രി യുഗത്തിനു കൂടി അന്ത്യമായി. ലോകകപ്പിനു പിന്നാലെ പരിശീലക സ്ഥാനത്തു നിന്നു രവി ശാസ്ത്രിയും ട്വന്റി 20 നായക സ്ഥാനത്തു നിന്ന് വിരാട് കോഹ്ലിയും പടിയിറങ്ങുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ശാസ്ത്രിയുടെ പകരക്കാരനായി ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനെ ബി.സി.സി.ഐ. പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ കോഹ്ലിക്കു പകരം ആര് നായകനാകുമെന്ന് ഇതു വരെ വ്യക്തമായിട്ടില്ല. നിലവിലെ ഉപനായകന്‍ രോഹിത് ശര്‍മയുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ കെ.എല്‍. രാഹുല്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരുടെ പേരുകളും പലരും ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

ഇപ്പോഴിതാ പരിശീലക സ്ഥാനം ഒഴിയും മുമ്പേ ടീം ഇന്ത്യയുടെ പുതിയ നായകന്‍ ആരാകും എന്നു വെളിപ്പെടുത്തുകയാണ് രവി ശാസ്ത്രി. ഇന്നലെ ലോകകപ്പില്‍ നമീബിയയ്‌ക്കെതിരായ മത്സര ശേഷമാണ് ശാസ്ത്രി മനസു തുറന്നത്. ''അനുഭവ സമ്പത്തുകൊണ്ടും പ്രതിഭകൊണ്ടും നായക സ്ഥാനത്തിന് അര്‍ഹന്‍ രോഹിതാണ്. പുതിയ സ്ഥാനം ഏറ്റെടുക്കാന്‍ അവന്‍ തയാറായിക്കഴിഞ്ഞു. രോഹിത്തിന് ഇന്ത്യയെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കാനാകും''- ശാസ്ത്രി പറഞ്ഞു.

2022-ല്‍ നടക്കുന്ന അടുത്ത ലോകകപ്പിനു മുമ്പ ഇന്ത്യയ്ക്ക് ശക്തമായ ട്വന്റി 20 ടീമിനെ രൂപീകരിക്കാന്‍ കഴിയുമെന്നും ശാസ്ത്രി പറഞ്ഞു. ''ഐ.പി.എല്ലിലൂടെ ഓരോ വര്‍ഷവും ഒട്ടേറെ യുവ കളിക്കാര്‍ എത്തുന്നുണ്ട്. ലോകകപ്പ് നേടിയില്ലെങ്കിലും ഇന്ത്യയുടെ ടീം ശക്തമാണ്. രാഹുലിനെ പോലെ കരുത്തുറ്റ കളിക്കാര്‍ നമുക്കുണ്ട്''- ശാസ്ത്രി പറഞ്ഞു.

Next Story

Popular Stories