Top

മികച്ച തുടക്കം, അല്‍പം ഭാഗ്യം പക്ഷേ, രഹാനെയ്ക്ക് ഒടുവില്‍ പിഴച്ചു

കോഹ്ലിയോ രോഹിതോ ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷമായി മോശം ഫോം തുടരുന്ന രഹാനെയ്ക്ക് അവസരം ലഭിക്കുമായിരുന്നില്ലെന്നു കരുതുന്നവരാണ് ഏറെ.

25 Nov 2021 11:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മികച്ച തുടക്കം, അല്‍പം ഭാഗ്യം പക്ഷേ, രഹാനെയ്ക്ക് ഒടുവില്‍ പിഴച്ചു
X

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ അജിന്‍ക്യ രഹാനെയെ സംബന്ധിച്ച് അതീവ നിര്‍ണായകമാണ്. തന്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിന്റെ ഭാവി എങ്ങനെയായിരിക്കുമെന്നു പോലും ഈ പരമ്പര നിശ്ചിയിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ അത്രകണ്ട് ഗൗരതമായിട്ടാകും താരം മത്സരങ്ങളെ സമീപിക്കുക.

നയിക്കാന്‍ ആളില്ലാത്ത സാഹചര്യത്തില്‍ ടീമില്‍ ഇടംപിടിച്ച താരമെന്നാണ് രഹാനെയെ ഇപ്പോള്‍ മുന്‍താരങ്ങള്‍ അടക്കമുള്ളവര്‍ വിമര്‍ശിക്കുന്നത്. നായകന്‍ വിരാട് കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ ടീമിനെ നയിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ രോഹിതിന് വിശ്രമം അനുവദിച്ചപ്പോള്‍ പകരം നായകനാകാന്‍ രഹാനെയെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

കോഹ്ലിയോ രോഹിതോ ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷമായി മോശം ഫോം തുടരുന്ന രഹാനെയ്ക്ക് അവസരം ലഭിക്കുമായിരുന്നില്ലെന്നു കരുതുന്നവരാണ് ഏറെ. എന്തായാലും അപ്രതീക്ഷിതമായി ലഭിച്ച അവസരം മുതലാക്കാന്‍ തന്നെയായിരുന്നു രഹാനെയുടെയും ശ്രമം.

ആദ്യ ടെസ്റ്റിന്റെ ആദ്യദിനം തന്നെ അതിന് അവസരം ലഭിച്ചെങ്കിലും നിര്‍ഭാഗ്യം വിനയായി. മത്സരത്തില്‍ നാലാമനായി ബാറ്റിങ്ങിനിറങ്ങിയ രഹാനെയ്ക്കു മികച്ച തുടക്കമാണ് ലഭിച്ചത്. ആത്മവിശ്വാസത്തോടെ ബാറ്റുവീശിയ താരം പക്ഷേ കിവീസ് പേസര്‍ കൈല്‍ ജാമിസന്റെ പന്തില്‍ ബൗള്‍ഡ് ആവുകയായിരുന്നു.

പുറത്താകുന്നതിന്റെ തൊട്ടുമുമ്പത്തെ പന്തില്‍ അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ ഔട്ട് വിധിക്കപ്പെട്ട രഹാനെ ഡി.ആര്‍.എസിലൂടെ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ആ ഭാഗ്യം അധികനേരം ക്രീസില്‍ തുടരാന്‍ അനുവദിച്ചില്ല. തൊട്ടടുത്ത പന്തില്‍ ജാമിസന്‍ കുറ്റി തെറിപ്പിച്ചു.പുറത്താകുമ്പോള്‍ 63 പന്തില്‍ നിന്ന് ആറു ബൗണ്ടറികളോടെ 35 റണ്‍സ് നേടിയ രഹാനെ ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം 24 റണ്‍സിന്റെയും ശ്രേയസ് അയ്യര്‍ക്കൊപ്പം 39 റണ്‍സിന്റെയും കൂട്ടുകെട്ടില്‍ പങ്കാളികളായിരുന്നു.

Next Story

Popular Stories