റോയലായി തോറ്റ് ബെംഗുളുരു; നിരാശപ്പെടുത്തി കോഹ്ലി- സ്വയം പഴിച്ച് മടക്കം
പരാജയപ്പെട്ടെങ്കിലും ആര്‍സിബി 14 പോയിന്റുമായി നാലാം സ്ഥാനത്ത്
13 May 2022 6:13 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പഞ്ചാബ് കിങ്ങ്സ് ഇലവവെന് റോയല്‍ ചലഞ്ചേഴ്സ് ബെംഗുളുരുവിനെ 54 റണ്ണിന് തോല്‍പ്പിച്ചു. പഞ്ചാബിന്റെ 209 റണ്‍ പിന്തുടര്‍ന്ന ആര്‍സിബിക്ക് 20 ഓവറില്‍ 155 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. പരാജയപ്പെട്ടെങ്കിലും ആര്‍സിബി 14 പോയിന്റുമായി നാലാം സ്ഥാനത്ത് തന്നെയാണ്. പഞ്ചാബ് എട്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
പഞ്ചാബിന്റെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ബെംഗുളുരുവിന് വേണ്ടി കോഹ്ലിയും ഡുപ്ലസിയും മോശമല്ലാത്ത തുടക്കമാണ് നല്‍കിയത്. ഫോം നഷ്ടപ്പെട്ട ഓപ്പണര്‍ കോഹ്ലി ഒരു സിക്സും രണ്ട് ഫോറും സഹിതം തിരിച്ചു വരവിന്റെ സൂചന നല്‍കിയെങ്കിലും ടീം സ്കോര്‍ 33 ല്‍ നില്‍ക്കേ പുറത്തായി. 14 പന്തില്‍ 20 റണ്ണെടുത്ത കോഹ്ലി കസിഗാ റബാദയുടെ പന്തില്‍ രാഹുല്‍ ചാഹറിന് ക്യാച്ച് നല്കി മടങ്ങി. പുറത്തായതിന്റെ നിരാശ മറച്ചു വെക്കാതെയാണ് കോഹ്ലി പവലിയനിലേക്ക് മടങ്ങിയത്.
ആകാശത്തേക്ക് നോക്കി സ്വയം പഴിച്ചാണ് മുന്‍ ക്യാപ്റ്റന്‍ നിരാശ പ്രകടിപ്പിച്ചത്. കോഹ്ലി പുറത്തായതിന് പിന്നാലെ ക്യാപറ്റന് ഡുപ്ലസി 10 റണ്ണിനും മഹിപാല്‍ ലോംറോര്‍ ആറ് റണ്ണിനും പുറത്തായി. 26 റണ്ണെടുത്ത രജത്ത് പഡിതറും 35 റണ്ണെടുത്ത ഗ്ലെന്‍ മാക്സ് വെല്ലും ചേര്‍ന്ന സ്കോര്‍ നൂറു കടത്തി. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറില്‍ പുറത്തായതോടെ ആര്‍സിബി പ്രതിരോധത്തിലായി. ദിനേഷ് കാര്‍ത്തിക്കിന്(11) പ്രതീക്ഷക്കൊത്തുയരാനായില്ല. പഞ്ചാബിനായി കസിഗോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 209 റണ്ണെടുത്തു. പഞ്ചാബ് കിംഗ്സിനുവേണ്ടി ഇംഗ്ലീഷ് ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയുടെയും ലിയാന് ലിവിങ്സ്റ്റണിന്റെയും വെടിക്കെട്ടാണ് കൂറ്റന്‍ സ്കോര്‍ നേടാന്‍ സഹായിച്ചത്. 22 പന്തില്‍ ആറ് സിക്സും മൂന്ന് ഫോറും അടിച്ച ബെയര്‍സ്റ്റോ അര്‍ദ്ധ സെഞ്ചുറി നേടിയത്. ബെയര്‍സ്റ്റോ 29 പന്തില്‍ 66 റണ്ണെടുത്തു.
ബെയര്‍സ്റ്റോക്കൊപ്പം ഓപ്പണ്‍ ചെയ്ത ശിഖര്‍ ധവാനും മികച്ച ഫോമിലായിരുന്നു. ധവാന് 15 പന്തില്‍ 21 റണ്ണെടുത്തു. ധവാനെ മാക്സ്വെല് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇരുവരുടേയും മികവില്‍ നാലാം ഓവറില്‍ തന്നെ പഞ്ചാബ് 50 കടന്നു. ലിവിങ്സ്റ്റണ് 42 പന്തില്‍ 70 റണ്ണെടുത്തു. ആര്‍സിബിക്കായി ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ആര്‍സിബി ബോളിങ്ങ് തിരഞ്ഞെടുത്തു. പഞ്ചാബ് ഹര്‍പ്രീതിനെ സന്ദീപ് ശര്‍മക്ക് പകരം ഉള്‍പ്പെടുത്തി.
STORY HIGHLIGHTS : PUNJAB WON 54 RUNS