Top

ഐ.പി.എല്ലിന് പ്രാധാന്യം നല്‍കുന്ന ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് എന്ത് പറയാന്‍; വിമര്‍ശനവുമായി കപില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളില്‍ പലരും ദേശീയ മത്സരങ്ങളെക്കാള്‍ പ്രാധാന്യം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് നല്‍കുന്നവരാണെന്നും അത്തരക്കാരെക്കുറിച്ച എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

8 Nov 2021 10:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐ.പി.എല്ലിന് പ്രാധാന്യം നല്‍കുന്ന ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് എന്ത് പറയാന്‍; വിമര്‍ശനവുമായി കപില്‍
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിനെയും ബി.സി.സി.ഐയെയും രൂക്ഷമായി വിമര്‍ശിച്ചു മുന്‍ താരങ്ങള്‍. മുന്‍ നായകനും ലോകകപ്പ് ജേതാവുമായ കപില്‍ ദേവാണ് ആഞ്ഞടിച്ച് രംഗത്തു വന്നവരില്‍ പ്രമുഖന്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളില്‍ പലരും ദേശീയ മത്സരങ്ങളെക്കാള്‍ പ്രാധാന്യം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് നല്‍കുന്നവരാണെന്നും അത്തരക്കാരെക്കുറിച്ച എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

''താരങ്ങള്‍ രാജ്യത്തിനേക്കാള്‍ മുന്‍ഗണ ഐ.പി.എല്ലിന് നല്‍കിയാല്‍ എന്ത് പറയാന്‍ സാധിക്കും. രാജ്യത്തിന് വേണ്ടി കളിക്കുന്നതില്‍ അഭിമാനിക്കണം. അവരുടെ സാമ്പത്തിക സ്ഥിതി എനിക്കറിയില്ല, അതിനാല്‍ കൂടുതല്‍ പറയാന്‍ കഴിയില്ല. ആദ്യം രാജ്യത്തിനും പിന്നീട് ഫ്രാഞ്ചൈസികള്‍ക്കും എന്ന നിലയില്‍ വേണം പരിഗണന നല്‍കാന്‍.ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി കളിക്കരുതെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ അത് മികച്ച രീതിയില്‍ ആസൂത്രണം ചെയ്യേണ്ട ഉത്തരവാദിത്തം ബി.സി.സി.ഐക്കാണ്. ട്വന്റി 20 ലോകകപ്പില്‍ പറ്റിയ വീഴ്ചകള്‍ ആവര്‍ത്തികരുത് എന്നതാണ് ഏറ്റവും വലിയ പാഠം,''-കപില്‍ വിശദീകരിച്ചു.

ഈ ലോകകപ്പിലെ തോല്‍വി മറന്നേക്കാനും ഭാവിയിലേക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങാനും കപില്‍ ടീം ഇന്ത്യയെ ഉപദേശിച്ചു. ''ഭാവിയിലേക്ക് നോക്കേണ്ട സമയമായിരിക്കുന്നു. ഒരു ലോകകപ്പില്‍ പുറത്തായതിനര്‍ഥം ഇന്ത്യന്‍ ടീം അവസാനിച്ചു എന്നല്ല. ഐ.പി.എല്ലും ലോകകപ്പും തമ്മില്‍ കുറച്ച് ഇടവേള ആവശ്യമായിരുന്നെന്ന് തോന്നുന്നു. എന്നിരുന്നാലും അനുഭവ സമ്പത്തുണ്ടായിട്ടും അത് പ്രകടിപ്പിക്കാന്‍ താരങ്ങള്‍ക്കായില്ല,''-കപില്‍ പറഞ്ഞു.

Next Story

Popular Stories