ഒരു മത്സരത്തിന് 100 കോടി; ഐപിഎല്‍ സംപ്രേക്ഷണം സോണിക്കും റിലയന്‍സിനും എന്ന് റിപ്പോര്‍ട്ടുകള്‍
13 Jun 2022 10:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഐപിഎല്‍ സംപ്രേക്ഷണാവകാശം 44,075 കോടി രൂപക്ക് വിറ്റുപോയതായി റിപ്പോര്‍ട്ട്. 2023 മുതല്‍ 2027 വരെയുള്ള സംപ്രേക്ഷണാവകാശമാണ് ലേലത്തിലൂടെ ഉറപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷം 410 മത്സരങ്ങളാണുള്ളത്. ഇന്ത്യയിലെ ടെലിവിഷന്‍ സംപ്രേക്ഷണത്തിനുള്ള അവകാശം 23,575 കോടിക്ക് സോണിക്ക് വിറ്റുപോയതെന്നാണ് വിവരം. ഇന്ത്യയിലെ ഡിജിറ്റല്‍ സംപ്രേക്ഷണം റിലയന്സിനാണന്നും റിപ്പോര്‍ട്ടുകളുണ്ട്. മുകേഷ് അംബാനിയുടെ റിലയന്‍സിന്റെ കീഴിലുള്ള വയോകോം 18 ആണ് 20,500 കോടിക്ക് ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം നേടിയെന്നാണ് അറിയുന്നത്. ഇതോടെ ഒരു മത്സരത്തില്‍ നിന്ന് മാത്രം ബിസിസിഐക്ക് 107.5 കോടി കിട്ടും.
ഇതോടെ മാധ്യമ വരുമാനത്തില്‍ ലോകത്തെ രണ്ടാമത്തെ ടൂര്‍ണമെന്റായി ഐപിഎല്‍ മാറി. നാലാം സ്ഥാനത്തായിരുന്ന ഐപിഎല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് രണ്ടാം സ്ഥാനത്തേക്കെത്തിയത്. നാഷ്ണല്‍ ഫുട്ബോള്‍ ലീഗാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. മാധ്യമ സംപ്രേക്ഷണത്തിനുള്ള അടിസ്ഥാന വിലയായി 32,440 കോടിയാണ് ബിസിസിഐ നിശ്ചയിച്ചിരുന്നത്.
2017-ല്‍ സ്റ്റാര്‍ സ്പോട്സ്
ലേലത്തിന്റെ ആദ്യ ദിനം തന്നെ 43,000 കോടി കടന്നതായിട്ടാണ് പുറത്തുവന്ന വിവരം. ഇന്ത്യക്കകത്തും പുറത്തുമുള്ള ടിവി, ഡിജിറ്റല്‍, സംപ്രേക്ഷണാവകാശത്തിനുള്ള തുകയാണ് ലേലത്തിലൂടെ ഉറപ്പിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കുള്ള സംപ്രേക്ഷണാവകാശമാണ് ലേലത്തിലൂടെ നല്‍കുന്നത്. ഒരു സീസണില്‍ 74 മത്സരങ്ങളാണുള്ളത്.
2017-ല്‍ സ്റ്റാര്‍ സ്പോട്സാണ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് ഹോട്ട്സ്റ്റാറിനായിരുന്നു.ഒരു മത്സരത്തിന് 54.5 കോടി രൂപക്കായിരുന്നു അന്ന് സ്റ്റാര്‍ സ്പോര്‍സ് അവകാശം സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ തവണത്തേതില്‍ നിന്ന് വെത്യസ്തമായി ഡിജിറ്റല്‍ സംപ്രേക്ഷണത്തിനാണ് ഇത്തവണ കടുത്ത മത്സരം നടന്നത്. മുകേഷ് അംബാനിയുടെ റിലയന്‍സ് വയാകോം 18, ഹോട്ട് സ്റ്റാര്‍, സ്റ്റാര്‍ ഗ്രൂപ്പ്, സീടിവി, സോണി എന്നിവരാണ് ലേലത്തിലുള്ള പ്രമുഖര്‍. ആമസോണ്‍ ലേലത്തില്‍ നിന്നും പിന്മാറിയിരുന്നു. യൂ ട്യൂബ് ബിഡ് സമര്‍പ്പിച്ചിട്ടില്ലന്നാണ് പുറത്തുവരുന്ന വിവരം.
എ,ബി,സി,ഡി എന്നിങ്ങനെ തിരിച്ചാണ് സംപ്രേക്ഷണാവകാശം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സംപ്രേക്ഷണാവകാശമാണ് എ വിഭാഗം. ഇന്ത്യയിലെ ഓണ്‍ലൈന്‍ സംപ്രേക്ഷണാവകാശമാണ് ബി വിഭാഗത്തില്‍. തിരഞ്ഞെടുക്കപ്പെട്ട മത്സരങ്ങളാണ് സി വിഭാഗത്തില്‍ ലേലത്തിലൂടെ നല്കുന്നതെങ്കില് ഡി വിഭാഗത്തില്‍ ഇന്ത്യക്ക് പുറത്തുള്ള ഡിജിറ്റല്‍ ടെലിവിഷന്‍ സംപ്രേക്ഷണാവകാശമാണത്തിനുള്ള ലേലമാണ് നടക്കുക. 2008-ല്‍ ഒരു മത്സരത്തിന് 13.6 കോടിക്കാണ് വിറ്റുപോയത്. പത്ത് വര്‍ഷത്തിന് ശേഷം 2018-ല്‍ ഒരു മത്സരത്തിന് 55 കോടിക്കാണ് സ്റ്റാര്‍ സംപ്രേക്ഷണാവകാശം നേടിയത്.
So the IPL will be back at its original home - Sony - for next 5 years for a whopping $5billion - bidding for other rights still ongoing https://t.co/3Cck3eFOEr
— simon hughes (@theanalyst) June 13, 2022
story highlights : PL Media Rights Goes To Two Separate Broadcasters