Top

തോല്‍വിയിലും അഭിമാനമേയുള്ളൂ; അങ്ങനെയങ്ങനെ വീണുപോകില്ല ഈ 'കുഞ്ഞാവ'

രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയോട് തോറ്റതിന് ശേഷം ഐ.പി.എല്ലില്‍ നിന്ന് പുറത്തായെങ്കിലും തന്റെ ടീമില്‍ അഭിമാനമുണ്ടെന്നും തന്റെ ടീമംഗങ്ങള്‍ അസാമാന്യ യോദ്ധാക്കളാണെന്നും കാപ്റ്റന്‍ റിഷഭ് പന്ത് പറഞ്ഞു. മിന്നുന്ന ബൗളിങ്ങുമായി ഡല്‍ഹി ശക്തമായി പൊരുതിയെങ്കിലും ഒരു പന്ത് ബാക്കി നില്‍ക്കെ കൊല്‍ക്കത്ത വിജയം സ്വന്തമാക്കുകയയായിരുന്നു.

14 Oct 2021 4:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തോല്‍വിയിലും അഭിമാനമേയുള്ളൂ; അങ്ങനെയങ്ങനെ വീണുപോകില്ല ഈ കുഞ്ഞാവ
X

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ആയരിക്കെ പോലും ആരാധക മനസില്‍ ഇടംപിടിക്കാനാകാതെ പോയ ഡല്‍ഹിയെ 'ക്യാപിറ്റല്‍സ്' ആക്കി തിരിച്ചു കൊണ്ടു വന്നത് ശ്രേയസ് അയ്യരായിരുന്നു. ശ്രേയസിന്റെ നായകത്വത്തിനു കീഴില്‍ കഴിഞ്ഞ തവണ ഫൈനല്‍ കളിച്ച ഡല്‍ഹിക്ക് ഈ സീസണില്‍ ഏറ്റവു,ം പ്രശന്മായത് നായകന്‍ ശ്രേയസിന്റെ പരുക്കായിരുന്നു.

ശ്രേയസിന്റെ അഭാവത്തതില്‍ ഡല്‍ഹിയെ നയിച്ച നയിച്ച പന്താകട്ടെ മികച്ച ക്യാപ്റ്റ്ന്‍സിലൂടെ ആരാധകരുടെ എല്ലാ ആശങ്കകകളും അകറ്റുകയും കൈയടി നേടുകയും ചെയ്തു. എന്നാല്‍ പക്ഷേ അവര്‍ക്കു ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കാനായില്ല. ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റതിന് പിറകെ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും പരാജയപ്പെട്ടാണ് ടീം പുറത്തായത്.

രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയോട് തോറ്റതിന് ശേഷം ഐ.പി.എല്ലില്‍ നിന്ന് പുറത്തായെങ്കിലും തന്റെ ടീമില്‍ അഭിമാനമുണ്ടെന്നും തന്റെ ടീമംഗങ്ങള്‍ അസാമാന്യ യോദ്ധാക്കളാണെന്നും കാപ്റ്റന്‍ റിഷഭ് പന്ത് പറഞ്ഞു. മിന്നുന്ന ബൗളിങ്ങുമായി ഡല്‍ഹി ശക്തമായി പൊരുതിയെങ്കിലും ഒരു പന്ത് ബാക്കി നില്‍ക്കെ കൊല്‍ക്കത്ത വിജയം സ്വന്തമാക്കുകയയായിരുന്നു.

'ഇന്നലെ രാത്രി ഹൃദയം നടുങ്ങിപ്പോവുന്ന അവസ്ഥയായിരുന്നു. പക്ഷേ അസാമാന്യരായ പോരാളികളുടെ ഈ ടീമിനെ നയിക്കുന്നത് എനിക്ക് അഭിമാനകരമാണ്. സീസണില്‍ ഞങ്ങള്‍ കഠിനമായി പോരാടി, ചില ദിവസങ്ങളില്‍ ഞങ്ങള്‍ വീഴ്ച വരുത്തിയെങ്കിലും, ഞങ്ങള്‍ എല്ലായ്‌പ്പോഴും 100 ശതമാനം നല്‍കി, 'പന്ത് ട്വീറ്റ് ചെയ്തു.

'ഉടമകള്‍, മാനേജുമെന്റ്, ജീവനക്കാര്‍, എന്റെ ടീമംഗങ്ങള്‍, ഏറ്റവും പ്രധാനമായി, ഞങ്ങളുടെ വികാരഭരിതരായ ആരാധകര്‍, എല്ലാവര്‍ക്കും എന്റെ ഹൃദയത്തില്‍ നിന്ന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എല്ലാവരും ഈ സീസണിനെ സവിശേഷമാക്കി. ഞങ്ങള്‍ ശക്തമായി തിരിച്ചുവരും, 'അദ്ദേഹം പറഞ്ഞു.


Popular Stories

    Next Story