Top

ഇന്ത്യക്കെതിരായ 'പടയാളികളെ' പ്രഖ്യാപിച്ച് പാകിസ്താന്‍; നാളെ 'യുദ്ധത്തിന്' ഇറങ്ങുന്നവര്‍ ഇവര്‍

നായകന്‍ അസം, ആസിഫ് അലി, ഫഖര്‍ സമന്‍, ഹൈദര്‍ അലി എന്നിവരാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍.

23 Oct 2021 4:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യക്കെതിരായ പടയാളികളെ പ്രഖ്യാപിച്ച് പാകിസ്താന്‍; നാളെ യുദ്ധത്തിന് ഇറങ്ങുന്നവര്‍ ഇവര്‍
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരേ അണിനിരക്കാനുള്ള 'പടയാളി'കളെ പ്രഖ്യാപിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ടീം. ഇന്ത്യന്‍ സമയം നാളെ രാത്രി 7:30ന് ദുബായ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിനുള്ള 12 അംഗ പാകിസ്താന്‍ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അന്തിമ ഇലവനെ ഈ ടീമില്‍ നിന്നു നാളെ ടോസിനു മുമ്പ് പ്രഖ്യാപിക്കുമെന്നു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരത്തിനാണ് നാളെ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

നായകന്‍ അസം, ആസിഫ് അലി, ഫഖര്‍ സമന്‍, ഹൈദര്‍ അലി എന്നിവരാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍. മുഹമ്മദ് റിസ്വാനാണ് വിക്കറ്റ് കീപ്പര്‍. ഷദാബ് ഖാന്‍, ഷോയ്ബ് മാലിക്ക്, മുഹമ്മദ് ഹഫീസ്, ഇമാദ് വാസിം, ഹസന്‍ അലി, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി എന്നിവരാണ് 12 അംഗ ടീമിലെ മറ്റ് താരങ്ങള്‍.

ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മുമ്പ് അഞ്ച് തവണയാണ് ഏറ്റുമുട്ടിയത്. ഒരു തവണപോലും ഇന്ത്യയെ കീഴ്‌പ്പെടുത്താന്‍ പാകിസ്താനായിട്ടില്ല. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ എന്നു മാത്രമല്ല ഏകദിന ക്രിക്കറ്റ് ലോകകപ്പിലും പാകിസ്താനു മേല്‍ സമഗ്രാധിപത്യമാണ് ഇന്ത്യക്കുള്ളത്. അതില്‍ മത്സരിച്ച ഏഴു മത്സരങ്ങളില്‍ ഏഴിലും ഇന്ത്യന്‍ ആധികാരിക ജയമാണ് നേടിയത്.

അവസാനം ഏറ്റുമുട്ടിയത് 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിലായിരുന്നു. അന്ന് ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ കൂറ്റന്‍ ജയമാണ് നേടിയത്.

Next Story

Popular Stories