Top

അഷ്ഗാറിന് ഗ്യാലറിയുടെ സല്യൂട്ട്, സഹതാരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍; വൈകാരിക നിമിഷങ്ങള്‍ -വീഡിയോ

മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടി.

31 Oct 2021 11:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഷ്ഗാറിന് ഗ്യാലറിയുടെ സല്യൂട്ട്, സഹതാരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍; വൈകാരിക നിമിഷങ്ങള്‍ -വീഡിയോ
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനിടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച അഫ്ഗാനിസ്ഥാന്‍ മുന്‍ നായകനും സൂപ്പര്‍ താരവുമായി അഷ്ഗാര്‍ അഫ്ഗാന് വിജയത്തോടെ യാത്രയയ്പ്പ് നല്‍കാന്‍ ടീം തയാറെടുക്കുന്നു. ഇന്നു നമീബിയയ്‌ക്കെതിരേയായിരിക്കും തന്റെ അവസാന രാജ്യാന്തര മത്സരമെന്ന് ഇന്നലെയാണ് അഷ്ഗാര്‍ പ്രഖ്യാപിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടി. 33 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 45 റണ്‍സ് നേടിയ ഓപ്പണര്‍ മുഹമ്മദ് ഷഹ്‌സാദാണ് അവരുടെ ടോപ് സ്‌കോറര്‍.

27 പന്തില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 33 റണ്‍സ് നേടിയ ഹസ്രതുള്ള സസായി, 17 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 32 റണ്‍സ് നേടി പുറത്താകാതെ നിന്ന നായകന്‍ മുഹമ്മദ് നബി എന്നിവരും അഫ്ഗാനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

തന്റെ അവസാന ഇന്നിങ്‌സ് കളിക്കാന്‍ ഇറങ്ങിയ അഷ്ഗാര്‍ 23 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 31 റണ്‍സ് നേടിയാണ് പുറത്തായത്. അവസാന ഇന്നിങ്‌സിനു ശേഷം പവലിയനിലേക്കു മടങ്ങിയ അഷ്ഗാറിന് നമീബിയന്‍ താരങ്ങള്‍ ആശംസ നേര്‍ന്നപ്പോള്‍ ഗ്യാലറി ഒന്നടങ്കം എഴുന്നേറ്റ് നിന്നു സല്യൂട്ട് ചെയ്തു. ക്രിക്കറ്റിലെ കുഞ്ഞന്മാരായ തങ്ങളെ ഐ.സി.സി. ടെസ്റ്റ് പദവിയിലേക്കു നയിച്ച മുന്‍ നായകനെ ബൗണ്ടറി ലൈനിനരികില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ടീമിലെ സഹതാരങ്ങള്‍ പവലിയനിലേക്ക് ആനയിച്ചത്.






Next Story

Popular Stories