'മുംബൈക്കാരാണ് ജാവോന്ന് പറയണം'; അംബാനി ജാവോ, ഐപിഎല്ലില്‍ പ്രതികാര ട്രോള്‍
കുല്‍ദീപ് സെന്നിനെ പോലുള്ള യുവ ബൗളര്‍മാര്‍ ഒരുവശത്ത് ഇത്തരം പരീക്ഷണങ്ങളിലെ വിജയിച്ചവരാണ്.
13 May 2022 7:27 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഐപിഎല്ലില്‍ ഏറ്റവും മോശം സീസണ് പൂര്‍ത്തിയാക്കി മടങ്ങാനാണ് ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ വിധി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ എക്കാലത്തെയും മികച്ച താരങ്ങള്‍ കൡച്ച ടീമുകളില്‍ പ്രധാനിയാണ് മുംബൈ. സച്ചിന് ടെണ്ടുല്‍ക്കര്‍ മുതല്‍ രോഹിത് ശര്‍മ്മ വരെ ഇതിന് ഉദാഹരണവും.
എന്നാല്‍ ഇത്തവണ അടിതെറ്റി. കോടികള്‍ കൈയ്യിലുണ്ടായിരുന്ന ഫ്രാഞ്ചൈസി മികച്ച ബൗളര്‍മാരെ ടീമിലെത്തിക്കാതെ ടീമിനെ സീസണില്‍ കളത്തിലിറക്കിയതോടെയാണ് കാര്യങ്ങള്‍ കൈവിടുന്നത്. റെക്കോര്‍ഡ് തുകയ്ക്ക് ഇഷാന് കിഷനെ സ്വന്തമാക്കിയതൊഴിച്ചാല്‍ ലേലത്തില്‍ അംബാനി കുടുംബത്തിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
ബൗളര്‍മാരുടെ നിരയില്‍ ജസ്പ്രിത് ബുമ്ര ഒഴിച്ചു നിര്‍ത്തിയാല്‍ പേരിന് പോലും മറ്റൊരു ബൗളറില്ല. കേരളാ താരം ബേസില്‍ തമ്പിയാണ് ബുമ്രയ്ക്ക് പിന്തുണ നല്കാന് ആദ്യ മത്സരങ്ങളില്‍ നിയോഗിക്കപ്പെട്ടത്. ബേസില്‍ മികച്ച ബൗളറാണെന്ന വസ്തുത നിലനില്ക്കുമ്പോള് തന്നെ, ഐപിഎല്‍ പോലൊരു പ്ലാറ്റ്ഫോമില്‍ ക്വാളിറ്റി പരീക്ഷണം വിജയിക്കുക ശ്രമകരമാണ്.
കുല്‍ദീപ് സെന്നിനെ പോലുള്ള യുവ ബൗളര്‍മാര്‍ ഒരുവശത്ത് ഇത്തരം പരീക്ഷണങ്ങളിലെ വിജയിച്ചവരാണ്. പ്രസിദ്ധ് കൃഷ്ണ, ചേതന്‍ സകാറിയ എന്നിവരും ഈ പട്ടികയില്‍ തന്നെ. പക്ഷേ ബുമ്രയെ പോലൊരു താരത്തിന് പിന്തുണ നല്കാന് പരീക്ഷാണിസ്ഥാനത്തില്‍ ഇറങ്ങുന്ന താരത്തിന് എപ്പോഴും കഴിഞ്ഞെന്ന് വരില്ല.
2022 സീസണില്‍ നിന്ന് ആദ്യം പുറത്തായത് മുംബൈയാണ്. പിന്നാലെ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ചൈന്നൈ സൂപ്പര്‍ കിംഗ്സും നാട്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു കഴിഞ്ഞു. മുംബൈയും ചെന്നൈയും ഇല്ലാത്ത ആദ്യത്തെ ഐപിഎല്‍ പ്ലേ ഓഫായിരിക്കും ഇതെന്ന് പ്രത്യേകതയും 2022 സീസണിനുണ്ട്.
ഏറ്റവും കുറഞ്ഞ ടോട്ടല്‍ പിന്തുടര്‍ന്ന മുംബൈ ഇന്നലെ പതറിയാണ് ചെന്നൈയ്ക്കെതിരെ വിജയിച്ചതെന്നും ശ്രദ്ധേയമാണ്. മത്സരത്തിലെ നിറംകെട്ട വിജയത്തിന് പിന്നാലെ റെക്കോര്‍ഡ് തുക അംബാനിക്ക് നഷ്ടാമയെന്നും മുംബൈയ്ക്കാരാണ് ജാവോന്ന് പറയണമെന്നുമുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
STORY HIGHLIGHTS: MUMBAI INDIANS TROLL IPL 2022 SEASON
- TAGS:
- Mumbai Indians
- IPL2022
- CSK