Top

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇനി ക്രിക്കറ്റ് കളിക്കും; ഐ.പി.എല്‍. ടീമിനായി ടെന്‍ഡര്‍ നല്‍കി

ടീമിനെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഇതിനകം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം.

21 Oct 2021 12:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇനി ക്രിക്കറ്റ് കളിക്കും; ഐ.പി.എല്‍. ടീമിനായി ടെന്‍ഡര്‍ നല്‍കി
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകള്‍ ക്രിക്കറ്റ് രംഗത്തേക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതയുതായി എത്തുന്ന രണ്ടു ഫ്രാഞ്ചൈസികളില്‍ ഒന്നിനെ സ്വന്തമാക്കാന്‍ യുണൈറ്റഡിന്റെ ഉടമകളായ അമേരിക്കന്‍ വ്യവസായ കുടുംബം ഗ്ലേസര്‍ ഫാമിലിയും ടെന്‍ഡര്‍ സമര്‍പ്പിച്ചു.

ഇതോടെ ടീമുകള്‍ക്കായി ലോകത്തെ വന്‍ കിട ബിസിനസ് ഗ്രൂപ്പുകള്‍ തമ്മില്‍ ശക്തമായ മത്സരം നടക്കുമെന്ന് ഉറപ്പായി.ഐ.പി.എല്ലിന് ലോകമെമ്പാടുമുള്ള ജനപ്രീതിയും പ്രശസ്തിയുമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ഈ മാസം 25-നോ അതിനടുത്തുള്ള ഏതെങ്കിലും ദിവസമോ പുതിയ രണ്ട് ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയുള്ള ലേലം നടക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരേണ്ടതുണ്ട്.

ടീമിനെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഇതിനകം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. വിദേശ കമ്പനികള്‍ക്ക് ഐ.പി.എല്‍ ടീമിനെ സ്വന്തമാക്കാന്‍ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥകളൊക്കെ പാലിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തയാറായേക്കുമെന്നാണ് സൂചന.

നിലവിലുള്ള എട്ട് ടീമുകള്‍ക്ക് പുറമെ പുതിയ രണ്ട് ഐ.പി.എല്‍ ടീമുകളെ കൂടി ലീഗില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ വ്യക്തമക്കിയതാണ്. അഹമ്മദാബാദ്, ലക്നൗ, ഗുവാഹത്തി, കട്ടക്ക്, ഇന്‍ഡോര്‍, ധരംശാല എന്നീ നഗരങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണം കേന്ദ്രീകരിച്ചായിരിക്കും പുതിയ ടീമുകള്‍ എന്നാണ് പ്രാഥമിക നിഗമനം.

പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസുകള്‍ക്കായി രംഗത്തുള്ള പ്രധാന ബിസിനസ് ഗ്രൂപ്പുകള്‍/വ്യക്തികള്‍ ഇങ്ങനെ

ഠ സഞ്ജീവ് ഗോയങ്ക ആര്‍.പി.എസ്.ജി. ഗ്രൂപ്പ് ഉടമ

ഠ ഗ്ലേസര്‍ ഫാമിലി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമസ്ഥര്‍

ഠ അഡാനി ഗ്രൂപ്പ്

ഠ നവീന്‍ ജിന്‍ഡാല്‍

ഠ ടോറന്റ് ഫാര്‍മ്മ

ഠ റോണി സ്‌ക്രൂവാല

ഠ അരോബിന്ദോ ഫാര്‍മ

ഠ കൊടക് ഗ്രൂപ്പ്

ഠ സിവിസി പാര്‍ട്‌ണേഴ്‌സ്

ഠ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള പി.ഇ. ഫേം

ഠ ഹിന്ദുസ്ഥാന്‍ ടൈംസ് മീഡിയ

ഠ ഗ്രൂപ്പ് എം

ഠ ബ്രോഡ്കാസ്റ്റ് & സ്‌പോര്‍ട്‌സ് കണ്‍സള്‍ട്ടിങ് ഏജന്‍സീസ് ഐ.ടി. ഡബ്ല്യു.

Next Story

Popular Stories