പഞ്ചാബിന് കൂറ്റന്‍ സ്കോര്‍; എല്ലാ കണ്ണുകളും കോഹ്ലിയിലേക്ക്
ബെയര്‍സ്റ്റോ ഷോ; 22 പന്തില്‍ അര്‍ദ്ധ സെഞ്ചുറി
13 May 2022 4:07 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുബൈ റോയല്‍ ചലഞ്ചേഴ്സിനെതിരെ കിങ്ങ്സ് ഇലവന് പഞ്ചാബിനെതിരെ കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 209 റണ്ണെടുത്തു. പഞ്ചാബ് കിംഗ്സിനുവേണ്ടി ഇംഗ്ലീഷ് ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയുടെയും ലിയാന് ലിവിങ്സ്റ്റണിന്റെയും വെടിക്കെട്ടാണ് കൂറ്റന്‍ സ്കോര്‍ നേടാന്‍ സഹായിച്ചത്. 22 പന്തില്‍ ആറ് സിക്സും മൂന്ന് ഫോറും അടിച്ച ബെയര്‍സ്റ്റോ അര്‍ദ്ധ സെഞ്ചുറി നേടിയത്. ബെയര്‍സ്റ്റോ 29 പന്തില്‍ 66 റണ്ണെടുത്തു. ബെയര്‍സ്റ്റോക്കൊപ്പം ഓപ്പണ്‍ ചെയ്ത ശിഖര്‍ ധവാനും മികച്ച ഫോമിലായിരുന്നു. ധവാന് 15 പന്തില്‍ 21 റണ്ണെടുത്തു. ധവാനെ മാക്സ്വെല് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
ഇരുവരുടേയും മികവില്‍ നാലാം ഓവറില്‍ തന്നെ പഞ്ചാബ് 50 കടന്നു. ലിവിങ്സ്റ്റണ് 42 പന്തില്‍ 70 റണ്ണെടുത്തു. ആര്‍സിബിക്കായി ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ആര്‍സിബി ബോളിങ്ങ് തിരഞ്ഞെടുത്തു. പഞ്ചാബ് ഹര്‍പ്രീതിനെ സന്ദീപ് ശര്‍മക്ക് പകരം ഉള്‍പ്പെടുത്തി. അതേസമയം ഫോമിലെത്താന്‍ വിഷമിക്കുന്ന വിരാട് കോഹ്ലി ഡുപ്ലസിക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. മായങ്ക് അഗര്‍വാള്‍ നയിക്കുന്ന പഞ്ചാബ് പത്ത് പോയന്റുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ആര്‍സിബി 14 പോയന്റുമായി നാലാം സ്ഥാനത്താണ്. വിജയത്തോടെ പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാനാണ് ഡുപ്ലസിയുടെ ശ്രമം.അതേസമയം തോറ്റു കഴിഞ്ഞാല്‍ പഞ്ചാബിന്റെ സാധ്യതകള്‍ മങ്ങും.
Innings Break! @liaml4893 & @jbairstow21 hammered fifties to power @PunjabKingsIPL to 209/9. 👌 👌@HarshalPatel23 was the pick of the @RCBTweets bowlers. 👍 👍
— IndianPremierLeague (@IPL) May 13, 2022
The #RCB chase to commence soon. 🤔 🤔
Scorecard ▶️ https://t.co/jJzEACTIT1 #TATAIPL | #RCBvPBKS pic.twitter.com/3knpV5oqxG
STORY HIGHLIGHTS : Livingstone, Bairstow fifties power Punjab to 209/9