Top

ഇന്നലെ ഹര്‍ഷല്‍, ഇന്നു ധനഞ്ജയ; വിക്കറ്റിനെ 'തച്ച' ബാറ്റര്‍മാര്‍!!!, ലങ്കന്‍ താരത്തിന്റെ വീഡിയോ വൈറല്‍

കിവീസിനെതിരായ അവസാന ട്വന്റി 20 മത്സരത്തില്‍ റണ്‍ നേടാനുള്ള ശ്രമത്തിനിടെയാണ് ഹര്‍ഷല്‍ സ്വന്തം സ്റ്റംപ് അടിച്ചു തെറിപ്പിച്ചതെങ്കില്‍ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ സ്വന്തം വിക്കറ്റ് സംരക്ഷിക്കാനുള്ള പരാക്രമത്തിനിടെയാണ് ധനഞ്ജയ ബെയ്ല്‍സ് വീഴ്ത്തിയത്

22 Nov 2021 12:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്നലെ ഹര്‍ഷല്‍, ഇന്നു ധനഞ്ജയ; വിക്കറ്റിനെ തച്ച ബാറ്റര്‍മാര്‍!!!, ലങ്കന്‍ താരത്തിന്റെ വീഡിയോ വൈറല്‍
X

24 മണിക്കൂറിനിടെ രണ്ടു രസകരമായ ഹിറ്റ്‌വിക്കറ്റുകള്‍ കണ്ട് ആസ്വദിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഇന്നലെ കൊല്‍ക്കത്തയില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യന്‍ താരം ഹര്‍ഷല്‍ പട്ടേലും ഇന്നു കൊളംബോയില്‍ വെസ്റ്റിന്‍ഡീസിനെതിരേ ശ്രീലങ്കന്‍ താരം ധനഞ്ജയ ഡിസില്‍വയുമാണ് ഹിറ്റ്‌വിക്കറ്റ് ആയി പുറത്തായത്.

കിവീസിനെതിരായ അവസാന ട്വന്റി 20 മത്സരത്തില്‍ റണ്‍ നേടാനുള്ള ശ്രമത്തിനിടെയാണ് ഹര്‍ഷല്‍ സ്വന്തം സ്റ്റംപ് അടിച്ചു തെറിപ്പിച്ചതെങ്കില്‍ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ സ്വന്തം വിക്കറ്റ് സംരക്ഷിക്കാനുള്ള പരാക്രമത്തിനിടെയാണ് ധനഞ്ജയ ബെയ്ല്‍സ് വീഴ്ത്തിയത്.


ലങ്കന്‍ താരം പുറത്താകുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന ലങ്കന്‍ ഇന്നിങ്‌സിന്റെ 95-ാം ഓവറില്‍ ജാനണ്‍ ഗബ്രിയേലിന്റെ പന്തിലാണ് താരം പുറത്തായത്. പന്ത് പ്രതിരോധിക്കാനായിരുന്നു ലങ്കന്‍ താരം ശ്രമിച്ചത്. ഇതിനിടെ ബാറ്റില്‍ തട്ടിയ പന്ത് സ്റ്റംപിനു സമീപം പിച്ച് ചെയ്തു.

അവിടെ കുത്തി ഉയര്‍ന്ന പന്ത് സ്റ്റംപില്‍ വീഴുമെന്ന തോന്നലില്‍ ധനഞ്ജയ അടിച്ചു തെറിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തിരിഞ്ഞുനിന്നു ബാറ്റുവീശി പന്ത് അടിച്ചകറ്റാനുള്ള ശ്രമത്തിനിടെ താരത്തിന്റെ ബാറ്റ് സ്റ്റംപില്‍ തട്ടി ബെയ്ല്‍സ് താഴെ വീഴുകയായിരുന്നു. പുറത്താകുമ്പോള്‍ 95 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 61 റണ്‍സായിരുന്നു ധനഞ്ജയയുടെ സമ്പാദ്യം.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക 386 റണ്‍സ് നേടി പുറത്താകുകയായിരുന്നു. പിന്നീട് മറുപടി ബാറ്റിങ് ആരംഭിച്ച വെസ്റ്റിന്‍ഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 113 എടുക്കുന്നതിനിടെ ആറു വിക്കറ്റ് നഷ്ടപ്പെട്ട് ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്.

Next Story

Popular Stories