1983 ലോകകപ്പ്: രണ്ടാം സ്വാതന്ത്ര വിജയമെന്ന് ശ്രീകാന്ത്; ഞാനും അത് തന്നെ ചെയ്യുമെന്ന് അറിയാമായിരുന്നു: സച്ചിന്
ലോകകപ്പ് വിജയത്തിന്റെ ഓര്‍മയില്‍ രാജ്യം
25 Jun 2022 12:42 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

1983- ലെ ക്രിക്കറ്റ് ലോകകപ്പ് വിജയം രണ്ടാം സ്വാതന്ത്ര വിജയമായിരുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ക്രിഷ്ണമാചാരി ശ്രീകാന്ത്. ഇന്ത്യ ലോകകപ്പ് നേടിയതിന്റെ 39-ാം വാര്‍ഷീകത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ശ്രീകാന്ത്. നമ്മള് 1947-ല്‍ സ്വാതന്ത്രം നേടി. പക്ഷെ ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വാതന്ത്ര ദിനമാണിത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം മാറ്റിയത് ലോകകപ്പാണെന്നും അദ്ദേഹം വ്യകതമാക്കി. ലോകകപ്പ് വിജയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഞാനിപ്പോഴും ഒന്ന് നുള്ളി നോക്കും. 39 വര്‍ഷം പിന്നിടുമ്പോഴും അത് വലിയൊരു നേട്ടമായി തന്നെയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നതെന്ന് ശ്രീകാന്ത് പറഞ്ഞു.
1983 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറായിരുന്നു ശ്രീകാന്ത്. ഫൈനലില്‍ ഇന്ത്യക്കായി 57 പന്തില്‍ ശ്രീകാന്ത് 38 റണ്‍സെടുത്തു. ഒരു സിക്സും ഏഴ് ഫോറും ശ്രീകാന്ത് നേടിയി. ശ്രീകാന്തിന്റെ ബാറ്റിങ്ങ് മികവില്‍ ഇന്ത്യ 54.4 ഓവറില്‍ 183 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 140 റണ്‍സിന് പുറത്താക്കി. ശക്തരായ വിന്‍ഡീസ് ബാറ്റിങ്ങ് നിരയെ മദന്ലാലിന്റേയും മൊഹീന്ദര്‍ അമര്‍നാഥിന്റേയും ബൗളിങ്ങ് മികവില്‍ ഇന്ത്യ തകര്‍ക്കുകയായിരുന്നു. ഇരുവരും മൂന്ന് വിക്കറ്റ് നേടി. കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കപ്പ് നേടിയതിന്റെ ഓര്‍മകള്‍ നിരവധിപേര്‍ പങ്കിട്ടു. സച്ചിന് ടെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍ ചിത്രം പങ്കുവെച്ചു. '83 ലെ ഈ ദിവസമാണ് നമ്മള് ആദ്യമായി ലോകകപ്പ് നേടിയത്. എനിക്ക് അപ്പോള്‍ തന്നെ അറിയമായിരുന്നു ഞാനും അത് തന്നെ ചെയ്യുമെന്ന്' സച്ചിന് ട്വിറ്ററില്‍ കുറിച്ചു.
Some moments in life inspire you & make you dream. On this day in 1983, we won the World Cup 🏆 for the first time. I knew right then, that's what I wanted to do too!🏏 pic.twitter.com/hp305PHepU
— Sachin Tendulkar (@sachin_rt) June 25, 2022
Date mein kya rakha hai? Well, 25th June, is date mein shuruaat rakhi hai.
— Virender Sehwag (@virendersehwag) June 25, 2022
It is a day on which India began it's journey-in 1932 playing it's first ever Test & 51 years later on 25th June 1983, Kapil Paaji & his boys winning the World Cup,which was a beginning for many cricketers pic.twitter.com/wcBz4BzsyS
Honored to be a part to this legendary celebration of 39 years of first Cricket World Cup win @therealkapildev@paymentz_ @anupamvassab @amoolyavassa @RaviShastriOfc @KrisSrikkanth @syedkirmani14@madanlal1983 @JimAmarnath pic.twitter.com/ohnZhNyGIl
— Sunil Kumar Gupta (@GuptaSunilK) June 25, 2022
Lunch get together at @therealkapildev 's home with the legendary #SunilGavaskar, @MadanLal1983 And Sunil Valson.
— Kirti Azad (@KirtiAzaad) June 7, 2022
Lots of catching up and talk on the nostalgic memories of our incredible 1983 cricket World Cup victory. pic.twitter.com/7LceFZ277F
STORY HIGHLIGHTS : Kris Srikkanth and sachin Remembers 1983 World Cup