കാര്യവട്ടം ഏകദിനത്തില്‍ കോഹ്ലിക്ക് സെഞ്ച്വറി; സച്ചിന്റെ റെക്കോർഡ് മറികടന്നു
15 Jan 2023 11:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് സെഞ്ച്വറി. 46 സെഞ്ച്വറി തികച്ച കോഹ്ലി സച്ചിൻ ടെണ്ടുൽക്കറെ മറികടന്നു. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന താരമായിരിക്കുകയാണ് കോഹ്ലി.
85 പന്തില്‍ 100 റണ്‍സ് തികച്ച് ആണ് കോഹ്ലിയുടെ മുന്നേറ്റം. പരമ്പരയിലെ കോഹ്ലിയുടെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. 20 സെഞ്ച്വറിയാണ് സച്ചിന് നേടിയിരുന്നത്. ഏകദിന മത്സരത്തിൽ ശുഭ്മാൻ ഗില്ലും കരിയറിലെ രണ്ടാം സെഞ്ച്വറി സ്വന്തമാക്കി. 97 പന്തുകള്‍ നേരിട്ട താരം 116 റണ്‍സാണ് നേടിയത്. രണ്ട് സിക്സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ താരത്തിന്റെ ആദ്യ സെഞ്ച്വറി കൂടിയാണിത്.
Next Story