Top

'അടിച്ച് പറത്ത് മോനെ'; അക്‌സറിന് കൊഹ്‌ലിയുടെ കോഡഡ് സിഗ്നല്‍, വീഡിയോ

നാല് സിക്‌സറുകളും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 41 റണ്‍സ്. നേരിട്ടതാകട്ടെ വെറും 26 പന്തുകള്‍. മുന്നിലെത്തിയവരെയെല്ലാം കണക്കിന് തല്ലി.

6 Dec 2021 7:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അടിച്ച് പറത്ത് മോനെ; അക്‌സറിന് കൊഹ്‌ലിയുടെ കോഡഡ് സിഗ്നല്‍, വീഡിയോ
X

കിവീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക് നീങ്ങുകയാണ്. വലിയ സ്‌കോര്‍ കണ്ടെത്താന്‍ ഇന്ത്യക്ക്് കഴിഞ്ഞതോടെ എട്ടാം വിക്കറ്റില്‍ രവിചന്ദ്ര അശ്വിന് പകരം അരങ്ങേറ്റക്കാരന്‍ ജയന്ത് യാദവ് ക്രിസീലെത്തി. അശ്വിന്‍ പാഡണിയാത്തത് ഇന്ത്യ ഡിക്ലയര്‍ ചെയ്യുമെന്ന സൂചന നല്‍കിയിരുന്നു. ഡ്രെസിംഗ് റൂമില്‍ കൊഹ് ലിയും ദ്രാവിഡും ചര്‍ച്ച പുരോഗമിക്കുന്നു. അക്‌സര്‍ 9 റണ്‍സുമായി ക്രിസിലുണ്ട്. ഒരു വിക്കറ്റ് കൂടെ വീണാല്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യാനാണ് തീരുമാനമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.

ക്യാമറ ഡ്രെസിംഗ് റൂമിലേക്ക് നീണ്ടു, ദ്രാവിഡുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നായകന്‍ അക്‌സറിനെ നോക്കി സിഗ്നല്‍ നല്‍കി, കൈയ്യടിക്കുക മാത്രമായിരുന്നു നായകന്‍ ചെയ്തത്. വെടിക്കെട്ടിന് തിരികൊളുത്താനുള്ള സിഗ്നലായിരുന്നു അതെന്ന് തൊട്ടടുത്ത പന്തില്‍ അക്‌സര്‍ തെളിയിച്ചു. സിഗ്നലിന് ശേഷം ആദ്യ പന്ത് ബൗണ്ടറിയിലേക്ക് പാഞ്ഞു, രണ്ടാമത്തെ പന്ത് ഗ്യാലറിയില്‍. വെടിക്കെട്ടിന് തിരികൊളുത്തിയ അക്‌സര്‍ ടി20 ശൈലിയിലാക്കി ബാറ്റിംഗ്.

നാല് സിക്‌സറുകളും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 41 റണ്‍സ്. നേരിട്ടതാകട്ടെ വെറും 26 പന്തുകള്‍. മുന്നിലെത്തിയവരെയെല്ലാം കണക്കിന് തല്ലി. കൊഹ്ലിയുടെ സിഗ്നലെത്തേണ്ട താമസം മാത്രമെ ഉണ്ടായിരുന്നുള്ളു. മറുവശത്ത് ജയന്ത് 6 റണ്‍സെടുത്ത് അജാസിന് മുന്നില്‍ വീണതോടെ അക്‌സറിന് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കാനായില്ല. ഇന്ത്യ 276 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ആദ്യ ഇന്നിംഗ്‌സില്‍ അക്‌സര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഇരു ഇന്നിംഗ്‌സുകളിലുമായി താരം മൂന്ന് വിക്കറ്റുകളും പോക്കറ്റിലാക്കിയിട്ടുണ്ട്.


Next Story