Top

പ്രതിസന്ധികളില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ കെല്‍പില്ലാത്ത നായകന്‍; കോഹ്ലിയെ വിമര്‍ശിച്ച് ഇംഗ്ലീഷ് മുന്‍ താരം

''കോഹ്ലിയെ മികച്ച ബാറ്റര്‍ എന്ന നിലയിലും ചേസിങ് മാസ്റ്റര്‍ എന്ന നിലയിലുമായിരിക്കും ആളുകള്‍ ഓര്‍മിക്കുക. ഒരിക്കലും അദ്ദേഹം ഒരു മികച്ച നായകനായിരുന്നു എന്ന് ആരും പറയില്ല. കാരണം ക്യാപ്റ്റനെന്ന നിലയില്‍ ടീം പ്രതിസന്ധിയാലാവുന്ന ഘട്ടങ്ങളില്‍ ഒന്നും ചെയ്യാന്‍ കോഹ്‌ലിക്കായിട്ടില്ല''

4 Nov 2021 6:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിസന്ധികളില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ കെല്‍പില്ലാത്ത നായകന്‍; കോഹ്ലിയെ വിമര്‍ശിച്ച് ഇംഗ്ലീഷ് മുന്‍ താരം
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സെമി ഫൈനല്‍ ഉറപ്പാക്കാനാകാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉഴലുമ്പോള്‍ നായകന്‍ വിരാട് കോഹ്ലിക്കെതിരേ വിമര്‍ശനവുമായി ഇംഗ്ലീഷ് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. നായകനെന്ന നിലയില്‍ പ്രതിസന്ധി ഘട്ടത്തില്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ കോഹ്ലിക്കായിട്ടില്ലെന്നും മികച്ച ബാറ്റര്‍ എന്ന നിലയിലാകും കോഹ്‌ലി ഓര്‍മിക്കപ്പെടുകയെന്നും പനേസര്‍ പറഞ്ഞു.

''കോഹ്ലിയെ മികച്ച ബാറ്റര്‍ എന്ന നിലയിലും ചേസിങ് മാസ്റ്റര്‍ എന്ന നിലയിലുമായിരിക്കും ആളുകള്‍ ഓര്‍മിക്കുക. ഒരിക്കലും അദ്ദേഹം ഒരു മികച്ച നായകനായിരുന്നു എന്ന് ആരും പറയില്ല. കാരണം ക്യാപ്റ്റനെന്ന നിലയില്‍ ടീം പ്രതിസന്ധിയാലാവുന്ന ഘട്ടങ്ങളില്‍ ഒന്നും ചെയ്യാന്‍ കോഹ്‌ലിക്കായിട്ടില്ല''-പനേസര്‍ പറഞ്ഞു.

ലോകകപ്പിലെ ആദ്യ രണ്ട് കളികളിലും തോറ്റ് പുറത്താകലിന്റെ വക്കില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീമിന് ഇനി കണക്കിലെ കളികളില്‍ മാത്രമാണ് ഏക പ്രതീക്ഷ. അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ആദ്യജയം നേടിയ ഇന്ത്യന്‍ ടീം ഇപ്പോള്‍ കാത്തിരിക്കുന്നത് ന്യുസീലന്‍ഡിനെ അഫ്ഗാന്‍ തോല്‍പ്പിക്കുന്നതിനായാണ്.




Next Story

Popular Stories