Top

'എല്ലാം പിഴച്ചു പക്ഷേ ഒളിച്ചോടുന്നില്ല'; ഒടുവില്‍ കുറ്റസമ്മതം നടത്തി കോഹ്ലി

സ്ഥിരതയില്ലായ്മയും അശ്രദ്ധയും തകര്‍ച്ചയെ അതിജീവിക്കാനുള്ള കഴിവില്ലായ്മയുമാണ് ഇന്ത്യയെ തോല്‍പിച്ചതെന്നും കോഹ്ലി പറഞ്ഞു.

14 Jan 2022 4:08 PM GMT
ശ്യാം ശശീന്ദ്രന്‍

എല്ലാം പിഴച്ചു പക്ഷേ ഒളിച്ചോടുന്നില്ല; ഒടുവില്‍ കുറ്റസമ്മതം നടത്തി കോഹ്ലി
X

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ നേരിട്ട തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. പരമ്പരയില്‍ എല്ലാം പിഴച്ചുവെന്നും ഇന്ത്യന്‍ ബാറ്റിങ് നിരയുടെ തകര്‍ച്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്നില്ലെന്നും സ്ഥിരതയില്ലായ്മയും അശ്രദ്ധയും തകര്‍ച്ചയെ അതിജീവിക്കാനുള്ള കഴിവില്ലായ്മയുമാണ് ഇന്ത്യയെ തോല്‍പിച്ചതെന്നും കോഹ്ലി പറഞ്ഞു.

''ബാറ്റിംഗാണ് ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യം അതില്‍ നിന്നും ഓടിയൊളിച്ചിട്ട് കാര്യമില്ല. എല്ലായ്പ്പോഴുമുള്ള ഈ കൂട്ടത്തകര്‍ച്ച ഒരു നല്ലകാര്യമല്ല. ഇത് വളരെ നിരാശപ്പെടുത്തുന്ന കാര്യമാണ്. അതിന് ന്യായീകരണമില്ല. ദക്ഷിണാഫ്രിക്കയെ അവരുടെ മണ്ണില്‍ ചെന്ന് തോല്‍പ്പിക്കുമെന്നു ഒരുപാട് ഞങ്ങളില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് അത് കഴിഞ്ഞില്ല. എന്നാല ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയും മികച്ച കളിക്കാരായി തിരിച്ചുവരികയും വേണം''- കോഹ്ലി പറഞ്ഞു.

ഇന്ത്യ അടിയന്തിരമായി ശ്രദ്ധ വെയ്ക്കേണ്ട ഏരിയകളെക്കുറിച്ചും എവിടെയാണ് പിഴച്ചതെന്നും കോഹ്ലി പറഞ്ഞു. ''ആള്‍ക്കാര്‍ പേസിനെക്കുറിച്ചും ബൗണ്‍സിനെകുറിച്ചും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ ഉയരം പരിഗണിക്കണമെന്നുമെല്ലാം പറഞ്ഞിരുന്നു. ഈ കാര്യങ്ങള്‍ അവര്‍ക്ക് മൂന്ന് ടെസ്റ്റുകളിലുമായി അനേകം വിക്കറ്റുകള്‍ വീഴ്ത്താന്‍ ഉപകരിച്ചു. നമ്മള്‍ തെറ്റുവരുത്താന്‍ അവര്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടുമിരുന്നു. നന്നായി അറിയാവുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും''- കോഹ്ലി കൂട്ടിച്ചേര്‍ത്തു


Next Story

Popular Stories