Top

തകര്‍ത്തടിച്ച് ഉത്തപ്പയും സഞ്ജുവും; ബിഹാറിനെ തകര്‍ത്ത് കേരളം

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബിഹാര്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 14.1 ഓവറില്‍ മൂന്നു വിക്കറ്റ്‌നഷ്ടത്തില്‍ 132 റണ്‍സ് നേടി ലക്ഷ്യം കണ്ടു.

5 Nov 2021 1:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തകര്‍ത്തടിച്ച് ഉത്തപ്പയും സഞ്ജുവും; ബിഹാറിനെ തകര്‍ത്ത് കേരളം
X

സയിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരത്തില്‍ ഗുജറാത്തില്‍ നിന്നേറ്റ തിരിച്ചടിയില്‍ നിന്നു കരകയറി കേരളം. ഇന്നു നടന്ന രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് വിരുന്ന് കാഴ്ചവച്ച കേരളം ബിഹാറിനെ ഏഴു വിക്കറ്റിനു തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്തി.

ഡല്‍ഹിയില നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബിഹാര്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 14.1 ഓവറില്‍ മൂന്നു വിക്കറ്റ്‌നഷ്ടത്തില്‍ 132 റണ്‍സ് നേടി ലക്ഷ്യം കണ്ടു.

34 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 57 റണ്‍സ് നേടിയ ഓപ്പണര്‍ റോബിന്‍ ഉത്തപ്പയും 20 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 45 റണ്‍സ് നേടി പുറത്താകാതെ നിന്ന നായകന്‍ സഞ്ജു സാംസണുമാണ് കേരളത്തിനായി തിളങ്ങിയത്.

അര്‍ധസെഞ്ചുറി നേടി മുന്നേറിയ ഉത്തപ്പ പരുക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ട് ആകുകയായിരുന്നു. ഇവര്‍ക്കു പുറമേ കേരളാ നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. മുഹമ്മദ് അസ്ഹറുദ്ദീന്‍(8), കെ.ജി. രോഹിത്(1), സച്ചിന്‍ ബേബി(6) എന്നിവര്‍ നിരാശപ്പെടുത്തി.

നേരത്തെ ബേസില്‍ തമ്പിയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് ബിഹാറിനെ തകര്‍ത്തത്. നാലോവറില്‍ വെറും 19 റണ്‍സ് വിട്ടുനല്‍കി മൂന്നു വിക്കറ്റുകളാണ് ബേസില്‍ നേടിയത്. കെ.എം. ആസിഫിനാണ് ഒരു വിക്കറ്റ്. 41 പന്തില്‍ 53 റണ്‍സ് നേടിയ സക്കീബുള്‍ ഗനിയാണ് ബീഹാറിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ മഹ്‌റൗര്‍ 30 റണ്‍സ് നേടി.

Next Story

Popular Stories