Top

സെമി കഴിഞ്ഞില്ല; ഫൈനലില്‍ തങ്ങളെ കിവീസ് പേടിക്കുമെന്ന വീരവാദവുമായി പാക് മുന്‍ സൂപ്പര്‍ താരം

ലോകകപ്പിനു തൊട്ടുമുന്‍പ് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ന്യൂസിലന്‍ഡ് പാകിസ്താന്‍ പര്യടനം റദ്ദാക്കി മടങ്ങിയിരുന്നു. ഇക്കാരണത്താല്‍ കിവീസ് ടീമിനോട് പാക് ക്രിക്കറ്റ് ബോര്‍ഡും മുന്‍ താരങ്ങളും ആരാധകരും ഉള്ളിന്റെ ഉള്ളില്‍ പകവച്ചുപുലര്‍ത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് അക്തറിന്റെ വാക്കുകള്‍.

11 Nov 2021 9:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സെമി കഴിഞ്ഞില്ല; ഫൈനലില്‍ തങ്ങളെ കിവീസ് പേടിക്കുമെന്ന വീരവാദവുമായി പാക് മുന്‍ സൂപ്പര്‍ താരം
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ഇന്നു വൈകിട്ട് പാകിസ്താനും ഓസ്‌ട്രേലിയയും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. സെമി ഫൈനല്‍ മത്സരം ആരംഭിക്കും മുമ്പേ തന്നെ ഫൈനലില്‍ ന്യൂസിലന്‍ഡ് തങ്ങളെക്കണ്ട് വിറയ്ക്കുമെന്ന വീരവാദവുമായി പാകിസ്താന്‍ മുന്‍ പേസര്‍ ഷോയ്ബ് അക്തര്‍.

ഇന്നലെ നടന്ന ആദ്യ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ തന്റെ യൂട്യൂബ് ചാനലിലാണ് അക്തര്‍ ഇത്തരത്തില്‍ വീരവാദം മുഴക്കിയത്. രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയയെ കാര്യമായി കാണുന്നില്ലെന്നും ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടുന്നതിനേക്കുറിച്ചാണ് പാക് ടീം ഇപ്പോള്‍ ആലോചിക്കുന്നത് എന്ന തരത്തിലായിരുന്നു അ്കതറിന്റെ പ്രതികരണം.

ലോകകപ്പിനു തൊട്ടുമുന്‍പ് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ന്യൂസിലന്‍ഡ് പാകിസ്താന്‍ പര്യടനം റദ്ദാക്കി മടങ്ങിയിരുന്നു. ഇക്കാരണത്താല്‍ കിവീസ് ടീമിനോട് പാക് ക്രിക്കറ്റ് ബോര്‍ഡും മുന്‍ താരങ്ങളും ആരാധകരും ഉള്ളിന്റെ ഉള്ളില്‍ പകവച്ചുപുലര്‍ത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് അക്തറിന്റെ വാക്കുകള്‍.

''ഫൈനലില്‍ ന്യൂസിലന്‍ഡും പാകിസ്താനും ഏറ്റുമുട്ടുന്നത് കാണാനാണ് എനിക്ക് ആഗ്രഹം. ഞങ്ങള്‍ക്കെതിരേ കളിക്കുമ്പോള്‍ അവര്‍ക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടാകുമെന്നു തീര്‍ച്ച. പാകിസ്താന് അതു തുണയാകും. കിവീസിനെ തോല്‍പിച്ചു പാകിസ്താന്‍ കിരീടം നേടുകതന്നെ ചെയ്യും. പക്ഷേ അതിനാദ്യം ഓസ്‌ട്രേലിയയെ വീഴ്ത്തണം.''- അക്തര്‍ പറഞ്ഞു.

Next Story

Popular Stories