Top

സഞ്ജുവിന് വീണ്ടും അവസരം; ന്യൂസിലന്‍ഡിനെതിരേ സീനിയര്‍ താരങ്ങള്‍ കളിച്ചേക്കില്ല

തുടര്‍ച്ചയായി ബയോ ബബ്ബിളില്‍ കഴിയുന്നതിലുള്ള മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനായി സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനും ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്ക് ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയില്‍ അവസരം നല്‍കാനുമാണ് ബി.സി.സി.ഐ. ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

14 Oct 2021 5:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഞ്ജുവിന് വീണ്ടും അവസരം; ന്യൂസിലന്‍ഡിനെതിരേ സീനിയര്‍ താരങ്ങള്‍ കളിച്ചേക്കില്ല
X

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പടിവാതില്‍ വീണ്ടും സഞ്ജു സാംസണിനു മുന്നില്‍ തുറന്നേക്കും. അടുത്തുമാസം ഇന്ത്യയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിനുശേഷം അടുത്തമാസം 17, 19, 21 തീയതികളില്‍ ജയ്പൂര്‍, റാഞ്ചി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര നടക്കുക. നവംബര്‍ 25 മുതല്‍ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും.

തുടര്‍ച്ചയായി ബയോ ബബ്ബിളില്‍ കഴിയുന്നതിലുള്ള മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനായി സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനും ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്ക് ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയില്‍ അവസരം നല്‍കാനുമാണ് ബി.സി.സി.ഐ. ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ളി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കെല്ലാം വിശ്രമം അനുവദിച്ചേക്കും. ഐ.പി.എല്ലില്‍ തിളങ്ങിയ റുതുരാജ് ഗെയ്ക്‌വാദ്, മലയാളി താരം സഞ്ജു സാംസണ്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, വെങ്കിടേഷ് അയ്യര്‍ എന്നിവരെയും ടീമിലേക്ക് പരിഗണിച്ചേക്കും. റിഷഭ് പന്തിനും വിശ്രമം അനുവദിച്ചാല്‍ സഞ്ജുവിന് വിക്കറ്റ് കീപ്പറെന്ന നിലയില്‍ ടീമിലെത്താനുള്ള സാധ്യത തുറക്കും.


Popular Stories

    Next Story