ഐപിഎല്‍ സംപ്രേക്ഷണാവകാശം; ലേലത്തുക 43,000 കോടി കടന്നു; മാധ്യമ വരുമാനത്തില്‍ പ്രീമിയര്‍ ലീഗിനേയും പിന്നിലാക്കും
12 Jun 2022 1:03 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഐപിഎല്‍ സംപ്രേക്ഷണാവകാശത്തിനുള്ള ലേല നടപടികള്‍ പുരോഗമിക്കുന്നു. സംപ്രേക്ഷണാവകാശത്തിനുള്ള ലേലത്തുക 43,000 കോടി കവിഞ്ഞതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലേലത്തിലൂടെ ലോകത്തെ കായിക ലീഗുകളില്‍ സംപ്രേക്ഷണാവകാശത്തിന്റെ കാര്യത്തില്‍ ഐപിഎല്ലിനെ രണ്ടാമതെത്തിക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. മാധ്യമ വരുമാനത്തില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഐപിഎല്‍. നാഷ്ണല്‍ ഫുട്ബോള്‍ ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, മേജര്‍ ലീഗ് ബേസ്ബോള്‍ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. 32,440 കോടിയാണ് ബിസിസിഐ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഇന്ത്യയിലെ ടിവി സംപ്രേക്ഷണാവകാശം ഒരു മത്സരത്തിന് 56 കോടിയും ഡിജിറ്റല്‍ അവകാശം 46 കോടിയും കവിഞ്ഞതായതായിട്ടാണ് പുറത്തുവരുന്ന വിവരം.
ടിവി, ഡിജിറ്റല്‍, സംപ്രേക്ഷണാവകാശത്തിനുള്ള തുകയാണ് ലേലത്തിലൂടെ ഉറപ്പിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് സംപ്രേക്ഷണാവകാശം. ഒരു സീസണില്‍ 74 മത്സരങ്ങളാണുള്ളത്. 2017-ല്‍ സ്റ്റാര്‍ സ്പോര്‍ട്സാണ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് ഹോട്ട്സ്റ്റാറിനായിരുന്നു.ഒരു മത്സരത്തിന് 54.5 കോടി രൂപക്കായിരുന്നു അന്ന് സ്റ്റാര്‍ സ്പോര്‍സ് അവകാശം സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ തവണത്തേതില്‍ നിന്ന് വെത്യസ്തമായി ഡിജിറ്റല്‍ സംപ്രേക്ഷണത്തിനാണ് ഇത്തവണ കടുത്ത മത്സരം.
So at close of play on day 1, the #IPLMediaRights stand at about 5.7 billion dollars (43k crores). This is for 5 years but only for the Indian market. The fact that digital rights have contributed approx 46% to this tells you where sports watching is headed.
— Harsha Bhogle (@bhogleharsha) June 12, 2022
So latest from #IPLMediaRights
— Kushan Sarkar (@kushansarkar) June 12, 2022
Current Per match TV (India) Bid: 56 cr per game (BP 49)
Current Digital Rights (India) Bid: 46 cr per game (BP 33)
Already in two packages: 112 cr per game and counting
Total A+B valuation is 42k crore currently
Estimation around 50k cr still#IPL
10 countries playing cricket . 10 ( actually barely 4 )
— Salilacharya (@Salilacharya) June 12, 2022
The media rights go for 50,000 crs
Thats : 500000000000 rupees
Let that sink in
Un effin real , if ur not invloved directly or indirectly with cricket .. just die #IPLMediaRights #cricket
മുകേഷ് അംബാനിയുടെ റിലയന്‍സ് വയാകോം 18, ഹോട്ട് സ്റ്റാര്‍, സ്റ്റാര്‍ ഗ്രൂപ്പ്, സീടിവി, സോണി എന്നിവരാണ് ലേലത്തിലുള്ളത്. ആമസോണ്‍ ലേലത്തില്‍ നിന്നും പിന്മാറിയിരുന്നു. യൂ ട്യൂബ് ബിഡ് സമര്‍പ്പിച്ചിട്ടില്ലന്നാണ് പുറത്തുവരുന്ന വിവരം. എ,ബി,സി,ഡി എന്നിങ്ങനെ തിരിച്ചാണ് സംപ്രേക്ഷണാവകാശം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സംപ്രേക്ഷണാവകാശമാണ് എ വിഭാഗം. ഇന്ത്യയിലെ ഓണ്‍ലൈന്‍ സംപ്രേക്ഷണാവകാശമാണ് ബി വിഭാഗത്തില്‍. തിരഞ്ഞെടുക്കപ്പെട്ട മത്സരങ്ങളാണ് സി വിഭാഗത്തില്‍ ലേലത്തിലൂടെ നല്കുന്നതെങ്കില് ഡി വിഭാഗത്തില്‍ ഇന്ത്യക്ക് പുറത്തുള്ള ഡിജിറ്റല്‍ ടെലിവിഷന്‍ സംപ്രേക്ഷണാവകാശമാണത്തിനുള്ള ലേലമാണ് നടക്കുക.
story highlights : ipl media rights: combined bid for TV and digital right has gone past the Rs 43,000 crore-mark.
- TAGS:
- IPL