ഐപിഎല്‍ താരലേലം: സാം കറണ്‍ വിലയേറിയ താരം
ഓസീസിന്റെ കാമറൂണ്‍ ഗ്രീനിനെ 17.50 കോടി തുകയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി
23 Dec 2022 1:34 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡൽഹി: ഐപിഎല്‍ താരലേലത്തിൽ സാം കറണ്‍ വിലയേറിയ താരം. സാം കറണെ റെക്കോര്‍ഡ് തുകയ്ക്ക് പഞ്ചാബ് സ്വന്തമാക്കി. (18.5) കോടിയാണ് തുക. ഓസീസിന്റെ കാമറൂണ്‍ ഗ്രീനിനെ 17.50 കോടി തുകയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. 8.25 കോടിക്ക് മായങ്ക് അഗര്‍വാളിനെ ഹൈദരാബാദ് സ്വന്തമാക്കി. ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ (16.25 കോടി). ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിനെ 13.25 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദും സ്വന്തമാക്കി.
വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരാനെ 16 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി. അൺക്യാപ്ഡ് താരങ്ങളിൽ ശിവം മാവിയെ ഗുജറാത്ത് ടൈറ്റൻസ് 6 കോടി രൂപയ്ക്കും മുകേഷ് കുമാറിനെ 5.50 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസും തെരഞ്ഞെടുത്തു. ഈ വർഷത്തെ ലേലത്തിൽ 405 താരങ്ങൾ കളിക്കും.
STORY HIGHLIGHTS: IPL auction New Price Records Set Sam Curran Costliest At Rs 18.5Cr