Top

'ഇന്ത ആട്ടം പോതുമാ'; ഗില്ലിനും രോഹിതിനും സെഞ്ചറി, കിവീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സെടുത്തു

24 Jan 2023 12:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത ആട്ടം പോതുമാ; ഗില്ലിനും രോഹിതിനും സെഞ്ചറി, കിവീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
X

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സെടുത്തു. തകര്‍പ്പന്‍ സെഞ്ചറി നേടി നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും കളം നിറഞ്ഞ മത്സരത്തില്‍ ഇനി ബാറ്റിംഗിനിറങ്ങുന്ന കിവീസിന് മുന്നില്‍ 386 റണ്‍സ് വിജയലക്ഷ്യം. 101 റണ്‍സ് എടുത്ത രോഹിത് ശര്‍മയും 112 റണ്‍സ് നേടിയ ഗില്ലും ചേര്‍ന്ന സഖ്യം തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്.

ടോസ് നേടി ബൗളിംഗിനിറങ്ങിയ കിവീസ് താരങ്ങളെ കൂസലില്ലാതെ നേരിട്ടാണ് ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. തകര്‍പ്പന്‍ ഫോമില്‍ കളിച്ചു തുടങ്ങിയ രോഹിത്-ഗില്‍ സഖ്യം 24.1 ഓവറിലാണ് 200 റണ്‍സ് പൂര്‍ത്തിയാക്കിയത്. 12-ാം ഓവറില്‍ ശുഭ്മാന്‍ ഗില്‍ അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കി. 34 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കിയ ഗില്‍ ഈ മത്സരത്തിലും തന്റെ തകര്‍പ്പന്‍ ഫോം തെളിയിച്ചു.

13-ാം ഓവറില്‍ ഇന്ത്യ 100 റണ്‍സ് കടന്നു. തൊട്ടടുത്ത ഓവറില്‍ സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറിന്റെ ആദ്യ പന്തില്‍ സിക്‌സര്‍ പറത്തിക്കൊണ്ട് രോഹിതും അര്‍ധസെഞ്ചറി നേടി. ഇതോടെ ഇരുവരും ബാറ്റിംഗ് ടോപ്പ് ഗിയറിലേക്ക് മാറി. 18 ഓവറില്‍ ഇന്ത്യ സ്‌കോര്‍ 150 കടന്നു. 26-ാം ഓവറിലെ രണ്ടാം പന്തില്‍ സിംഗിളെടുത്തുകൊണ്ട് രോഹിത് സെഞ്ചറി പൂര്‍ത്തിയാക്കി. അതേ ഓവറിലെ അവസാന പന്തില്‍ ഗില്ലും സെഞ്ചറി തികച്ചു. 83 പന്തുകളില്‍ നിന്ന് രോഹിത് സെഞ്ചറി പൂര്‍ത്തിയാക്കിയപ്പോള്‍ 72 പന്തുകളില്‍ നിന്നാണ് ഗില്‍ സെഞ്ചറി തികച്ചത്. രോഹിത് ശര്‍മയുടെ കരിയറിലെ 30-ാം ഏകദിന സെഞ്ചറിയാണിത്. ശുഭ്മാന്‍ ഗില്ലിന്റെ ഏകദിന കരിയറിലെ അഞ്ചാം സെഞ്ചറിയും. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ ഇതിനോകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

STORY HIGHLIGHTS: India vs New Zealand third ODI updates

Next Story