Top

ഇന്ത്യന്‍ കുന്തമുനകള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍; മറുപടി ഇല്ലാതെ പോയി ഇന്ത്യക്ക്, നാണക്കേട്

മത്സരം പത്തോവറിലേക്ക് അടുക്കുമ്പോഴേക്കും ഇന്ത്യയുടെ കുന്തമുനകള്‍ പിഴുതു കളയാന്‍ പാകിസ്താനായി. അതില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, മധ്യനിരതാരം സൂര്യകുമാര്‍ യാദവ് എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്താന്‍ പിഴുതത്.

24 Oct 2021 3:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യന്‍ കുന്തമുനകള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍; മറുപടി ഇല്ലാതെ പോയി ഇന്ത്യക്ക്, നാണക്കേട്
X

ലോകം കാത്തിരുന്ന പോരാട്ടമാണ് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ പാകിസ്താന്‍ പോരാട്ടം. ഫികസ്ചര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ കോഹ്ലി-അസം പോരാട്ടം എന്ന നിലയില്‍ ഈ മത്സരം ശ്രദ്ധകേന്ദ്രീരിച്ചിരുന്നു.

ഇതോടെ വലിയ ആരാധക പ്രീതി ഉണര്‍ത്തിയ മത്സരത്തില്‍ ഇരുടീമുകളും ഒരുക്കുന്ന സന്നാഹങ്ങളെപ്പറ്റിയായിരുന്നു ചര്‍ച്ച. ഇന്ത്യന്‍ സന്നാഹങ്ങളെ ഒരിക്കല്‍പ്പോലും മനസിലാക്കാന്‍ പറ്റാത്ത പാകിസതാന്‍ ടീമിനെതിരേയായിരുന്നു ട്രോളുകള്‍ ഏറെയും.

പക്ഷേ മത്സരം പത്തോവറിലേക്ക് അടുക്കുമ്പോഴേക്കും ഇന്ത്യയുടെ കുന്തമുനകള്‍ പിഴുതു കളയാന്‍ പാകിസ്താനായി. അതില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, മധ്യനിരതാരം സൂര്യകുമാര്‍ യാദവ് എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്താന്‍ പിഴുതത്.

അവര്‍ക്ക് ആകെ ചൂണ്ടിക്കാണിക്കാനുള്ള ബൗളര്‍ ഹാഷിന്‍ അഫ്രീദിയാണ്. അയാള്‍ തന്നെ രണ്ട് ഓപ്പണര്‍മാരെയും പുറത്താക്കിയെന്നു പറയുമ്പോള്‍ അയാള്‍ക്കെതിരേ ടീം ഇന്ത്യ എന്ത് തയാറെടുപ്പാണ് നടത്തിയത്. അതേസമയം പാകിസ്താന്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കന്‍ വേണ്ട വിധത്തില്‍ തയാറെടുപ്പ് നടത്തിയെന്നു അവരുടെ ബൗളിങ്ങില്‍ നിന്നു വ്യക്തമാകും..


Next Story

Popular Stories