Top

ജയിച്ചു മടങ്ങുന്നു, ഇന്ത്യയും കോഹ്ലിയും; നമീബിയയെ തകര്‍ത്തത് ഒമ്പതു വിക്കറ്റിന്

നമീബിയ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 15.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടി ലക്ഷ്യം കണ്ടു. 37 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 56 റണ്‍സ് നേടിയ ഉപനായകന്‍ രോഹിത് ശര്‍മയാണ് ടോപ്‌സ്‌കോറര്‍.

8 Nov 2021 5:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജയിച്ചു മടങ്ങുന്നു, ഇന്ത്യയും കോഹ്ലിയും; നമീബിയയെ തകര്‍ത്തത് ഒമ്പതു വിക്കറ്റിന്
X

വിജയത്തോടെ വിടചൊല്ലി വിരാട് കോഹ്ലിയും രവി ശാസ്ത്രിയും ടീം ഇന്ത്യയും. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഫലം അപ്രസക്തമായ മത്സരത്തില്‍ നമീബിയയ്‌ക്കെതിരേ ഒമ്പതു വിക്കറ്റിന് ജയിച്ച് ടീം ഇന്ത്യ ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ചു. നായകന്നെ നിലയില്‍ കോഹ്ലിയുടെയും പരിശീലകനെന്ന നിലയില്‍ ശാസ്ത്രിയുടെയും അവസാന മത്സരമായിരുന്നു ഇത്.

മത്സരത്തില്‍ ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തെ ചെറുത്തു പിടിച്ചു നിന്ന നമീബിയ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 15.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടി ലക്ഷ്യം കണ്ടു. 37 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 56 റണ്‍സ് നേടിയ ഉപനായകന്‍ രോഹിത് ശര്‍മയാണ് ടോപ്‌സ്‌കോറര്‍.

36 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 54 റണ്‍സുമായി കെ.എല്‍ രാഹുലും 19 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 25 റണ്‍സുമായി സൂര്യകുമാര്‍ യാദവും പുറത്താകാതെ നിന്നു.

ദുബായിയില്‍ നടന്ന മത്സരത്തില്‍ നേരത്തെ നായകനെന്ന നിലയില്‍ അവസാന മത്സരത്തിനിറങ്ങിയ കോഹ്ലിയെ ടോസ് തുണച്ചതോടെ എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു ഇന്ത്യ. തുടര്‍ന്ന് ക്രീസിലിറങ്ങിയ നമീബിയക്കായി ഓപ്പണര്‍മാരായ സ്റ്റീഫര്‍ ബാര്‍ഡും മൈക്കേല്‍ വാന്‍ ലിംഗനും ചേര്‍ന്ന് നല്ല തുടക്കമാണ് നല്‍കിയത്.

ഒന്നാം ഇരുവരും ചേര്‍ന്ന് നമീബിയയെ 4.4 ഓവറില്‍ 33 റണ്‍സിലെത്തിച്ചു. വാന്‍ ലിംഗനെ(14) മടക്കി ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഇതോടെ സ്പിന്നര്‍മാര്‍ ഇന്ത്യക്കായി ആക്രമണം ഏറ്റെടുത്തു. അടുത്തടുത്ത ഓവറുകളില്‍ ക്രെയ്ഗ് വില്യംസിനെയും(0) നിലയുറപ്പിച്ച സ്റ്റീഫന്‍ ബാര്‍ഡിനെയും(21 പന്തില്‍ 21) പുറത്താക്കി രവീന്ദ്ര ജഡേജയും നിക്കോള്‍ ലോഫ്റ്റി ഈറ്റണെ(5) വീഴ്ത്തി അശ്വിനും ചേര്‍ന്ന് നമീബിയെ നാലിന് 47 എന്ന നിലയിലേക്ക് തള്ളിയിട്ടു.

പിന്നീട് നായകന്‍ ജെറാര്‍ഡ് ഇറാസ്മസും ഡേവിഡ് വീസും ചേര്‍ന്നു രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഫലിച്ചില്ല. സ്മകാര്‍ 72-ല്‍ നില്‍ക്കെ ഇറാസ്മസ് അശ്വിനു മുന്നില്‍ വീണു. പിന്നാലെ ജെ ജെ സ്മിറ്റിനെ(9) ജഡേജയും മടക്കിയതോടെ നമീബിയ വീണ്ടും തകര്‍ച്ചയിലായി. ഏഴിന് 94 എന്ന നിലയിലേക്ക് വീണ നമീബിയയെ വാലറ്റത്ത് ജാന്‍ ഫ്രൈലിങ്കിനെ കൂട്ടുപിടിച്ച് വീസ് നടത്തിയ പോരാട്ടമാണ് 120 കടത്തിയത്.

Next Story

Popular Stories