Top

''ഇന്ത്യന്‍ പ്രധാനമന്ത്രി തുനിഞ്ഞിറങ്ങിയാല്‍ പാകിസ്താന്‍ ക്രിക്കറ്റ് തീര്‍ന്നു''; പരിവേദനവുമായി റമീസ് രാജ

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐ.സി.സി.) സാമ്പത്തിക സഹായം കൊണ്ടാണ് പാകിസ്താന്‍ ക്രിക്കറ്റ് നിലനിന്നു പോകുന്നതെന്നും ഐ.സി.സിയുടെ വരുമാനത്തിന്റെ 90 ശതമാനവും ലഭിക്കുന്ന ഇന്ത്യയില്‍ നിന്നാണെന്നത് പാകിസ്താനെ ആശങ്കപ്പെടുത്തുന്ന വസ്തുതയാണെന്നും റമീസ് രാജ വ്യക്തമാക്കി.

9 Oct 2021 1:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യന്‍ പ്രധാനമന്ത്രി തുനിഞ്ഞിറങ്ങിയാല്‍ പാകിസ്താന്‍ ക്രിക്കറ്റ് തീര്‍ന്നു; പരിവേദനവുമായി റമീസ് രാജ
X

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ(ബി.സി.സി.ഐ.) കനിവു കാരണമാണ് പാകിസ്താന്‍ ക്രിക്കറ്റ് നിലനിന്നു പോകുന്നതെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി തുനിഞ്ഞിറങ്ങിയാല്‍ പാക് ക്രിക്കറ്റ് പിന്നീട് നിലനില്‍ക്കില്ലെന്നുമുള്ള അഭിപ്രായപ്രകടനവുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും മുന്‍ നായകനുമായ റമീസ് രാജ.

പാകിസ്താനിലെ സെനറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലായിരുന്നു റമീസ് രാജയുടെ തുറന്നുപറച്ചില്‍. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐ.സി.സി.) സാമ്പത്തിക സഹായം കൊണ്ടാണ് പാകിസ്താന്‍ ക്രിക്കറ്റ് നിലനിന്നു പോകുന്നതെന്നും ഐ.സി.സിയുടെ വരുമാനത്തിന്റെ 90 ശതമാനവും ലഭിക്കുന്ന ഇന്ത്യയില്‍ നിന്നാണെന്നത് പാകിസ്താനെ ആശങ്കപ്പെടുത്തുന്ന വസ്തുതയാണെന്നും റമീസ് രാജ വ്യക്തമാക്കി.

ഇന്ത്യയിലെ ബിസിനസുകാരാണ് ലോക ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്. അവര്‍ നല്‍കുന്ന വരുമാനത്തില്‍ നിന്നാണ് ഐ.സി.സി. പാക് ക്രിക്കറ്റിനെ സഹായിക്കുന്നത്. പാകിസ്താനെ സഹായിക്കുന്നത് നിര്‍ത്താന്‍ ഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചാല്‍ അതോടെ പാകിസ്താന്റെ വരുമാനം നിലയ്ക്കും. അതിനാല്‍ ഐ.സി.സിയെ ആശ്രയിക്കാതെ വരുമാനം കണ്ടെത്താനുള്ള വഴി പി.സി.ബി. തേടണമെന്നും റമീസ് രാജ യോഗത്തില്‍ പറഞ്ഞു.

പാകിസ്താനില്‍ പരമ്പര കളിക്കാനെത്തിയ ശേഷം അവസാന നിമിഷം പിന്മാറിയ ന്യൂസിലന്‍ഡ് ടീമിനെയും റമീസ് രാജ യോഗത്തില്‍ വിമര്‍ശിച്ചു. പി.സി.ബിക്ക് നല്ല സാമ്പത്തിക ഭദ്രതയുണ്ടെങ്കില്‍ ടീമുകള്‍ കളിക്കാതെ മടങ്ങില്ലെന്നും മികച്ച ടീമും മികച്ച ക്രിക്കറ്റ് സാമ്പത്തിക രംഗവും ഉണ്ടാകുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.


Next Story

Popular Stories