'ആദ്യം എറിഞ്ഞിട്ടു, പിന്നെ ഇടം കൈകൊണ്ട് അടിച്ചെടുത്തു,' ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് വിക്കറ്റ് ജയം; ഇന്ത്യക്ക് പരമ്പര
100 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.1 ഓവറില്‍ മറികടക്കുകയായിരുന്നു
11 Oct 2022 1:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. 100 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ മറികടക്കുകയായിരുന്നു. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യന്‍ സ്‌കോറിങ്ങിന് അടിതറയിട്ടത്. ഗില്‍ 57 പന്തില്‍ എട്ട് ഫോറിന്റെ അകമ്പടിയോടെ 49 റണ്‍സ് നേടി. ശ്രേയസ് അയ്യര്‍ 23 പന്തില്‍ മൂന്ന് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും മികവില്‍ 28 റണ്‍സുമായി ഗില്ലിന് പിന്തുണ നല്‍കി.
ക്യാപ്റ്റന്‍ ശിഖര്‍ ധവാന് 14 പന്തില്‍ എട്ട് റണ്‍സെടുക്കാനാണ് സാധിച്ചത്. താരത്തെ മാര്‍ക്കോ ജെന്‍സെന്‍ റണ്‍ഔട്ടാക്കുകയായിരുന്നു. മൂന്നാമനായി ഇറങ്ങിയ ഇഷാന്‍ കിഷന്‍ 18 പന്തില്‍ 10 റണ്‍സ് സ്വന്തമാക്കി. സഞ്ജു സാംസണ്‍ രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക്കായി ഇമാദ് ഫോര്‍ച്യൂയിന്‍, ലംഗി എന്‍ഗിഡി എന്നിവര്‍ ഒാരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 99 റണ്‍സില്‍ പുറത്തായി. ഇന്ത്യയുടെ തകര്‍പ്പന്‍ ബോളിങ്ങാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് 4.1 ഓവറില്‍ 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
42 പന്തില്‍ നാല് ഫോറിന്റെ മികവില്‍ 34 റണ്‍സ് നേടിയ ഹെയ്ന്റിച്ച് ക്ലാസ്സെന് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങാനായത്. ഓപ്പണ്‍ മലാന്‍ 15ഉം ഡികോക്ക് ആറ് റണ്‍സുമെടുത്ത് പുറത്തായി. റീസാ ഹെന്‍ഡ്രിക്‌സ് മൂന്ന് റണ്‍സും, എയ്ഡന്‍ മാര്‍ക്രം ഒമ്പത് റണ്‍സും സ്വന്തമാക്കി. ക്യാപ്റ്റന്‍ ഡേവിഡ് മില്ലറിന് ഏഴ് റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്.
3RD ODI. India Won by 7 Wicket(s) https://t.co/fi5L0fWg0d #INDvSA @mastercardindia
— BCCI (@BCCI) October 11, 2022
STORY HIGHLIGHTS: India defeated South Africa by 7 Wickets and won the Series