Top

തകര്‍ന്നടിഞ്ഞ് ഇന്ത്യ; ആസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് വിജയം

118 റണ്‍സെന്ന കുറഞ്ഞ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് ട്വന്റി 20ക്ക് സമാനമായ രീതിയില്‍ ബാറ്റുവീശിയപ്പോള്‍ 11 ഓവറിനുള്ളില്‍ തന്നെ മത്സരം പൂര്‍ത്തിയായി

19 March 2023 1:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തകര്‍ന്നടിഞ്ഞ് ഇന്ത്യ; ആസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് വിജയം
X

വിശാഖപട്ടണം: രണ്ടാം ഏകദിനത്തില്‍ ആസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യയുടെ ആഗ്രഹങ്ങള്‍ക്ക് തിരിച്ചടിയാണ് സംഭവിച്ചത്. 26 ഓവറുകളില്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കേണ്ടി വന്ന ഇന്ത്യന്‍ ബാറ്റിംഗ് നിര നേടിയത് വെറും 117 റണ്ണുകള്‍ മാത്രം. ആസ്‌ട്രേലിയ വിക്കറ്റ് നഷ്ടമാവാതെ 11 ഓവറില്‍ 121 റണ്‍സ് നേടി.

118 റണ്‍സെന്ന കുറഞ്ഞ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് ട്വന്റി 20ക്ക് സമാനമായ രീതിയില്‍ ബാറ്റുവീശിയപ്പോള്‍ 11 ഓവറിനുള്ളില്‍ തന്നെ മത്സരം പൂര്‍ത്തിയായി. മിച്ചല്‍ മാര്‍ഷ് 36 പന്തില്‍ 66ഉം ട്രാവിഡ് ഹെഡ് 30 പന്തില്‍ 51ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഒരു വിക്കറ്റ് പോലും വീഴ്ത്താനാകാതെ മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരും പരാജയമായി.

ഇന്ത്യന്‍ നിരയില്‍ 31 റണ്ണുകള്‍ നേടിയ വിരാട് കോഹ്ലി മാത്രമാണ് പിടിച്ചു നില്‍ക്കാനുള്ള ശ്രമം നടത്തിയത്. 29 റണ്ണുകള്‍ എടുത്ത് പുറത്താകാതെ നിന്ന ആക്‌സര്‍ പട്ടേലുമായിരുന്നു ഇന്ത്യയുടെ ആകെ റണ്‍നേട്ടം നൂറു കടത്താന്‍ സഹായകമായത്. രവീന്ദ്ര ജഡേജ(16), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് ഷമ്മി, മുഹമ്മദ് സിറാജ് എന്നിവര്‍ റണ്ണൊന്നും നേടാതെ പുറത്തായി.

STORY HIGHLIGHTS: india all out at 117 against australia

Next Story